ലഹരിയുടെ പിടിയിൽ; മഹാരാഷ്ട്രയിൽ നഗ്നനായി ആശുപത്രിക്കുള്ളിൽ കറങ്ങി ഡോക്ടർ

ബിഡ്‌കിൻ റൂറൽ ഗവൺമെൻ്റ് ആശുപത്രിയിലാണ് സംഭവം
ലഹരിയുടെ പിടിയിൽ; മഹാരാഷ്ട്രയിൽ നഗ്നനായി ആശുപത്രിക്കുള്ളിൽ കറങ്ങി ഡോക്ടർ

ന്യൂഡൽഹി: നഗ്നനായി ആശുപത്രിക്കുള്ളിൽ കറങ്ങി ഡോക്ടർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബിഡ്‌കിൻ റൂറൽ ഗവൺമെൻ്റ് ആശുപത്രിയിലെ 45-കാരനായ ഡോക്ടർ ലഹരിയുടെ പിടിയിലാണെന്നും വസ്ത്രമില്ലാതെ ആശുപത്രിക്ക് ചുറ്റും കറങ്ങിയത് അതുകൊണ്ടാണെന്നും വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ ആരോഗ്യവകുപ്പ് മേധാവി ജില്ലാ സിവിൽ സർജൻ ഡോ. ദയാനന്ദ് മോട്ടിപാവ്‌ലെ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com