ജോലി തട്ടിപ്പിനിരയായി റഷ്യന്‍ സൈന്യത്തില്‍ ചേരേണ്ടി വന്ന ഹൈദരാബാദ് സ്വദേശി യുദ്ധത്തിൽ മരിച്ചു

യുക്രെയ്നുമായുള്ള യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ടതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്
ജോലി തട്ടിപ്പിനിരയായി റഷ്യന്‍ സൈന്യത്തില്‍ ചേരേണ്ടി വന്ന ഹൈദരാബാദ് സ്വദേശി യുദ്ധത്തിൽ മരിച്ചു

ന്യൂഡൽഹി: ജോലി തട്ടിപ്പിന് ഇരയായി നിർബന്ധിതനായി റഷ്യൻ സൈന്യത്തിൽ ചേരേണ്ടിവന്ന ഇന്ത്യൻ സ്വദേശി മരിച്ചതായി റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അസ്ഫാൻ (30)ആണ് കൊല്ലപ്പെട്ടത്. യുക്രെയ്നുമായുള്ള യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ടതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

യുവാവിനെ നാട്ടിലേക്ക് തിരികെ എത്തിക്കണമെന്ന് എഐഎംഐഎം തലവനും ഹൈദരബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ സഹായം കുടുംബം തേടിയിരുന്നു. തുടർന്ന് എഐഎംഎം മോസ്കോയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടപ്പോൾ അസ്ഫാൻ മരിച്ചതായി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.

അസ്ഫാൻ്റെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിനായി അധികാരികൾ കുടുംബവുമായി ബന്ധപ്പെടുകയാണെന്ന് ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു. 'ഇന്ത്യൻ വംശജനായ മുഹമ്മദ് അസ്ഫാന്റെ ദാരുണമായി മരിച്ചതായി കണ്ടെത്തി. ഞങ്ങൾ കുടുംബവുമായും റഷ്യൻ അധികൃതരുമായും ബന്ധപ്പെട്ടിരിക്കുന്നു. മൃതദേഹം ഇന്ത്യയിലേക്ക് അയക്കാൻ ശ്രമിക്കും' എംബസി എക്സിൽ കുറിച്ചു.

യുദ്ധത്തിൽ റഷ്യൻ സൈന്യത്തെ സഹായിക്കാനാണ് റിക്രൂട്ട് എന്നായിരുന്നു അസ്ഫാനെയും മറ്റുള്ളവരെയും തട്ടിപ്പിന് ഇരയാക്കിയ ഏജൻ്റുമാരാൽ തെറ്റിദ്ധരിപ്പിച്ചത്. യുക്രെയിനുമായുള്ള യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തിന്റെ സഹായിയായി പ്രവർത്തിച്ച ​ഗുജറാത്തിൽ നിന്നുള്ള 23കാരനായ ഇന്ത്യക്കാരൻ നേരത്തെ റഷ്യയിൽ മരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com