തെലങ്കാനയില്‍ നിര്‍ണായക നീക്കവുമായി ബിആര്‍എസ്; ബിഎസ്പിയുമായി സഖ്യം

മികച്ച ഉദ്യോഗസ്ഥനായി അറിയപ്പെട്ടിരുന്ന പ്രവീണ്‍കുമാര്‍ ബിഎസ്പിയിലെത്തിയതോടെ നിരവധി പേര്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു.
തെലങ്കാനയില്‍ നിര്‍ണായക നീക്കവുമായി ബിആര്‍എസ്; ബിഎസ്പിയുമായി സഖ്യം

ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ബിആര്‍എസ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി സഖ്യം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസ് മുന്നേറ്റം നടത്തവേ ആണ് ബിആര്‍എസ് ഈ നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്.

ബിആര്‍എസ് അദ്ധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവും ബിഎസ്പി തെലങ്കാന അദ്ധ്യക്ഷന്‍ ആര്‍എസ് പ്രവീണ്‍ കുമാറും തമ്മില്‍ നടന്ന ചര്‍ച്ചക്ക് ശേഷമായിരുന്നു സഖ്യ പ്രഖ്യാപനം. പ്രവീണ്‍കുമാര്‍ നയിച്ച ബിഎസ്പി പ്രതിനിധി സംഘം ഹൈദരാബാദ് നന്ദിനഗറിലെ ചന്ദ്രശേഖര്‍ റാവുവിന്റെ വസതിയിലേക്ക് എത്തുകയായിരുന്നു.

ഒരു മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ ഒരുമിച്ച് മത്സരിക്കാമെന്ന പൊതുതീരുമാനത്തിലെത്തി. സീറ്റ് വിഭജനം വരുംചര്‍ച്ചകളില്‍ നടക്കും. ബിആര്‍എസ് മുതിര്‍ന്ന നേതാക്കളായ ടി ഹരീഷ് റാവു, വെമുല പ്രശാന്ത് റെഡ്ഡി. ജെ സന്തോഷ് കുമാര്‍, ബല്‍ക്ക സുമന്‍ എന്നീ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രവീണ്‍കുമാര്‍ സര്‍വീസില്‍ നിന്നും രാജിവെച്ച് ബിഎസ്പിയില്‍ ചേരുകയായിരുന്നു. മികച്ച ഉദ്യോഗസ്ഥനായി അറിയപ്പെട്ടിരുന്ന പ്രവീണ്‍കുമാര്‍ ബിഎസ്പിയിലെത്തിയതോടെ നിരവധി പേര്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com