സേവന ഫീസ് തര്‍ക്കം; ഭാരത് മാട്രിമോണി അടക്കം നീക്കിയ ആപ്പുകള്‍ പുനഃസ്ഥാപിക്കുന്നു

വെള്ളിയാഴ്ച്ചയായിരുന്നു ഭാരത് മാട്രിമോണി ഉള്‍പ്പെടെ പത്ത് ആപ്പുകള്‍ ഗൂഗിള്‍ നീക്കിയത്.
സേവന ഫീസ് തര്‍ക്കം; ഭാരത് മാട്രിമോണി അടക്കം നീക്കിയ ആപ്പുകള്‍ പുനഃസ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: സേവന ഫീസ് തര്‍ക്കത്തെ തുടര്‍ന്ന് പ്ലേസ്റ്റോറില്‍ നിന്നും നീക്കിയ ഇന്ത്യന്‍ മൊബൈല്‍ ആപ്പുകള്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ച് ഗൂഗിള്‍. കമ്പനി ഉദ്യോഗസ്ഥര്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് നടപടി. വെള്ളിയാഴ്ച്ചയായിരുന്നു ഭാരത് മാട്രിമോണി ഉള്‍പ്പെടെ പത്ത് ആപ്പുകള്‍ ഗൂഗിള്‍ നീക്കിയത്.

ഇന്‍-ആപ്പ് പേയ്‌മെന്റുകള്‍ക്ക് 11 % മുതല്‍ 26 % വരെ ഫീസ് ചുമത്തുന്നതില്‍ നിന്നും ഗൂഗിളിനെ തടയാന്‍ ചില ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഇളവ് നല്‍കരുതെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ഫീസ് ഈടാക്കുന്നതിനോ ആപ്പുകള്‍ നീക്കം ചെയ്യുന്നതിനോ ഗൂഗിളിന് അനുമതി ലഭിക്കുകയായിരുന്നു.

ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപ്പ് ഉള്‍പ്പെടെയുള്ള ആപ്പുകളായിരുന്നു പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. നീക്കം ചെയ്യലിന് ശേഷം മാട്രിമോണി ഡോട്‌കോമിന്റെ ഓഹരികള്‍ 2.7 ശതമാനവും ഇന്‍ഫോ എഡ്ജിന്റെ 1.5 ശതമാനവുമായി ഇടിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com