'വെടിവെച്ച് കൊല്ലണം'; പ്രധാനമന്ത്രിയെ ഫാസിസ്റ്റ് എന്ന് വിളിച്ചു, ​ഗൂ​ഗിളിനെതിരെ പരാതി

'വെടിവെച്ച് കൊല്ലണം'; പ്രധാനമന്ത്രിയെ ഫാസിസ്റ്റ് എന്ന് വിളിച്ചു, ​ഗൂ​ഗിളിനെതിരെ പരാതി

ഗൂ​ഗിളിന്റെ ആർ‌ട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ജെമിനി പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വിവരങ്ങൾ നൽകിയെന്നാണ് ആദിഷ് അ​ഗർവാലയുടെ പരാതി

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി ​ഗൂ​ഗിളിനെതിരെ പരാതിയുമായി ഓൾ ഇന്ത്യ ബാർ അസോസിയേഷൻ (എഐബിഐ) . പ്രധാനമന്ത്രി ഫാസിസ്റ്റ് ആണെന്ന് പറഞ്ഞുകൊണ്ടുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചതിലാണ് ​ഗൂ​ഗിളിനെതിരെ എഐബിഐ രം​ഗത്തെത്തിയത്.

ഇന്ത്യൻ പീനൽ കോഡ് പ്രകാരം സെക്ഷൻ 153എ, 500, 505 എന്നീ വകുപ്പുകൾ ചുമത്തി ​ഗൂ​ഗിളിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് എഐബിഐ ചെയർമാനും മുതിർന്ന അഭിഭാഷകനുമായ അദിഷ് അ​ഗർവാലയുടെ ആവശ്യം. സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, അപകീർത്തിപ്പെടുത്തൽ, പൊതുസമൂഹത്തിന്റെ വിനാശത്തിന് കാരണമാകുന്ന പ്രസ്താവനകൾ പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

​ഗൂ​ഗിളിന്റെ ആർ‌ട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ജെമിനി പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വിവരങ്ങൾ നൽകിയെന്നാണ് ആദിഷ് അ​ഗർവാലയുടെ പരാതി. ജെമിനിയുടെ സ്ഥാപക ഉടമയായ ​ഗൂ​ഗിളിന് ഇതിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും മോദിക്ക് ലഭിക്കുന്ന ബഹുമാനം തകർക്കാൻ മനപ്പൂർവം ചെയ്യുന്നതാണെന്നും ഇതിന് പിന്നിലുള്ളവരെ വെടിവെച്ച് കൊല്ലണമെന്നും ആദിഷ് പറഞ്ഞു.

'വെടിവെച്ച് കൊല്ലണം'; പ്രധാനമന്ത്രിയെ ഫാസിസ്റ്റ് എന്ന് വിളിച്ചു, ​ഗൂ​ഗിളിനെതിരെ പരാതി
'എക്കാലവും എൻഡിഎയില്‍ തുടരും'; പ്രധാനമന്ത്രിയ്ക്ക് ഉറപ്പുനല്‍കി നിതീഷ് കുമാര്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com