ജെഎന്‍യുവില്‍ എബിവിപിയും ഇടതുവിദ്യാര്‍ത്ഥി സംഘടനകളും ഏറ്റുമുട്ടി; പരിക്ക്, പരസ്പരം പഴി

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു
ജെഎന്‍യുവില്‍ എബിവിപിയും ഇടതുവിദ്യാര്‍ത്ഥി സംഘടനകളും ഏറ്റുമുട്ടി; പരിക്ക്, പരസ്പരം പഴി

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകരും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.

ഒരാള്‍ വടികൊണ്ട് വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്നതിന്റെ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈക്കിള്‍ എറിയുന്നതും കാണാം. സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയിലും പരസ്പര വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്.

സംഘര്‍ഷത്തില്‍ ഇരുസംഘടനകളും പരസ്പരം പഴിചാരുന്ന സ്ഥിതിയാണ്. സംഭവത്തില്‍ ഇരുവരും പൊലീസില്‍ പരാതി നല്‍കി. യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇതുവരെയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സംഘര്‍ഷത്തില്‍ എക്ര വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു എന്നതിലും വ്യക്തതയില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com