പൊതുമുതൽ നശിപ്പിക്കുന്നു, പാസ്പോർ‌ട്ടും വിസയും റ​ദ്ദാക്കും; കർഷകർക്കെതിരെ ഹരിയാന പൊലീസ്

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദില്ലി ചലോ മാര്‍ച്ചിന്റെ ഭാവി ഇന്നറിയാം
പൊതുമുതൽ നശിപ്പിക്കുന്നു, പാസ്പോർ‌ട്ടും വിസയും റ​ദ്ദാക്കും; കർഷകർക്കെതിരെ ഹരിയാന പൊലീസ്

ന്യൂഡൽഹി: അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഹരിയാന പൊലീസ്. ശംഭു അതിര്‍ത്തിയിലെ പ്രതിഷേധക്കാരുടെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കും. അക്രമം നടത്തുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അംബാല പൊലീസ് പറഞ്ഞു. നടപടികള്‍ വേഗത്തിലാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും പൊലീസ്. പൊലീസിനെ ആക്രമിക്കുന്നവര്‍ക്കും പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കുമെതിരെയാണ് നടപടി സ്വീകരിക്കുക.

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദില്ലി ചലോ മാര്‍ച്ചിന്റെ ഭാവി ഇന്നറിയാം. സമരത്തിന്റെ അടുത്ത ഘട്ടം കര്‍ഷക നേതാക്കള്‍ ഇന്ന് പ്രഖ്യാപിക്കും. കൂടിയാലോചനകള്‍ക്ക് ശേഷമാകും പ്രഖ്യാപനം. സംയുക്ത കിസാന്‍ മോര്‍ച്ച സമര സമിതിയുമായി ചര്‍ച്ച നടത്താന്‍ രൂപീകരിച്ച ആറംഗ സംഘം സമരസമിതി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തും. സമരത്തിനിടെ വെടിയേറ്റ് മരിച്ച യുവ കര്‍ഷകന്റെ മൃതദേഹം എട്ടാം ദിവസവും ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവ കര്‍ഷകന്റെ ഘാതകര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചാബ് പോലീസ് തയ്യാറാകുന്നില്ല എന്നാണ് കുടുംബത്തിന്റെയും കര്‍ഷക സംഘടനകളുടെയും ആരോപണം.

പൊതുമുതൽ നശിപ്പിക്കുന്നു, പാസ്പോർ‌ട്ടും വിസയും റ​ദ്ദാക്കും; കർഷകർക്കെതിരെ ഹരിയാന പൊലീസ്
പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് ഇന്‍സ്റ്റഗ്രാം സുഹൃത്ത്; കണ്ടെത്തിയത് ചോരവാർന്ന നിലയിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com