ബിഹാറില്‍ കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്

ബിഹാറില്‍ കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് എംഎല്‍എമാരായ മുരാരി പ്രസാദ് ഗൗതം, സിദ്ധാര്‍ത്ഥ് സൗരഭ്, ആര്‍ജെഡിയുടെ സംഗീത കുമാരി എന്നിവര്‍ ഭരണപക്ഷത്തിന്റെ ഇരിപ്പിടത്തിലേക്ക് മാറുകയായിരുന്നു.

ന്യൂഡല്‍ഹി: രണ്ട് പാര്‍ട്ടി എംഎല്‍എമാര്‍ കൂറുമാറി എന്‍ഡിഎയില്‍ ചേര്‍ന്ന് ഒരു ദിവസം പിന്നിടവേ, ഇരുവരെയും നിയമസഭയില്‍ നിന്ന് അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. പാര്‍ട്ടി നേതാക്കളോടൊപ്പം എത്തിയ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അഖിലേഷ് പ്രസാദ് സിങ് ഇരുവരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് എംഎല്‍എമാരായ മുരാരി പ്രസാദ് ഗൗതം, സിദ്ധാര്‍ത്ഥ് സൗരഭ്, ആര്‍ജെഡിയുടെ സംഗീത കുമാരി എന്നിവര്‍ ഭരണപക്ഷത്തിന്റെ ഇരിപ്പിടത്തിലേക്ക് മാറുകയായിരുന്നു. ബിഹാര്‍ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലാണ് ഇവരെ ഭരണപക്ഷത്തേക്ക് ആനയിച്ചത്.

ബിജെപി അധികാരം ദുരുപയോഗിച്ച് പല പ്രലോഭനങ്ങളും നല്‍കുന്നു. അത് പോലെ സിബിഐ, ഇ ഡി പോലുള്ള ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണി മുഴക്കുകയും ചെയ്യുന്നുവെന്ന് അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു. ഈ എംഎല്‍എമാരുടെ നടപടി പാര്‍ട്ടി അംഗത്വം കൈയ്യൊഴിഞ്ഞതിന് തുല്യമാണ്. അത് കൂറുമാറ്റ നിരോധന നിയമത്തിന് കീഴില്‍ വരുമെന്നും അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു. സ്പീക്കര്‍ തങ്ങളുടെ പരാതി പഠിക്കുകയും നിയമമനുസരിച്ച് നടപടി സ്വീകരിക്കാമെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com