ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഷഫീഖുര്‍ റഹ്‌മാന്‍ ബര്‍ഖ് അന്തരിച്ചു

ഷഫീഖുര്‍ റഹ്‌മാന്‍ ബര്‍ഖിന്റെ നിര്യാണത്തില്‍ സമാജ്‌വാദി പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തി.
ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഷഫീഖുര്‍ റഹ്‌മാന്‍ ബര്‍ഖ് അന്തരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി നേതാവും സംഭല്‍ എംപിയുമായ ഷഫീഖുര്‍ റഹ്‌മാന്‍ ബര്‍ഖ് അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 94 വയസായിരുന്നു. നിലവിലെ ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു.

നാല് തവണ എംഎല്‍എ ആയിട്ടുണ്ട്. സംഭല്‍ മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ എംപിയായി. ഷഫീഖുര്‍ റഹ്‌മാന്‍ ബര്‍ഖിന്റെ നിര്യാണത്തില്‍ സമാജ്‌വാദി പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com