ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് നവവധു ജീവനൊടുക്കി

അഞ്ജലിക്കൊപ്പമാണ് അഭിഷേക് മൃ​ഗശാലയിലെത്തിയത്. ഇവിടെ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അഭിഷേക് കുഴഞ്ഞുവീഴുകയായിരുന്നു
ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് നവവധു ജീവനൊടുക്കി

ഡൽഹി: ഭർത്താവ് ഹൃദയാഘാതത്താല്‍ മരിച്ചതറിഞ്ഞ് നവവധു ജീവനൊടുക്കി. ഭാര്യയുമായി മൃ​ഗശാലയിലെത്തിയ 25 കാരനായ അഭിഷേക് അലുവാലിയയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇതറിഞ്ഞ 22കാരിയായ ഭാര്യ അഞ്ജലി ഏഴാം നിലയിലുള്ള അവരുടെ അപ്പാർട്ട്മെന്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഡൽഹിയിലെ ഘാസിയാബാദിൽ തിങ്കളാഴ്ചയാണ് സംഭവം. അഞ്ജലിക്കൊപ്പമാണ് അഭിഷേക് മൃഗശാലയിലെത്തിയത്. ഇവിടെ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അഭിഷേക് കുഴഞ്ഞുവീഴുകയായിരുന്നു.

അഭിഷേക് വീണത് കണ്ട് ഭയന്ന അഞ്ജലി ഉടൻ തന്നെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിക്കുയും അഭിഷേകിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ അഭിഷേകിനെ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ മുഴുവൻ നേരവും അതിനടുത്തിരിക്കുകയായിരുന്നു അഞ്ജലിയെന്നാണ് ബന്ധുക്കൾ പറഞ്ഞത്. പെട്ടന്ന് ബാൽക്കെണിയിലേക്കോടിയ അഞ്ജലി ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ കുടുംബം അഞ്ജലിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് എയിംസിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com