സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി ട്രാക്ടർ മാർച്ച്‌ നടത്തും

ലോക വ്യാപാര സംഘടനയിൽ നിന്ന് ഇന്ത്യ പുറത്തുവരണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് സംയുക്ത കിസാൻ മോർച്ച മുന്നോട്ട് വെയ്ക്കുന്നത്.
സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി ട്രാക്ടർ മാർച്ച്‌ നടത്തും

ഡല്‍ഹി: സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി ട്രാക്ടർ മാർച്ച്‌ നടത്തും. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാല് വരെയാണ് പ്രതിഷേധം. ദേശീയപാതകൾ ഉപരോധിക്കാനും സാധ്യതയുണ്ട്. ക്വിറ്റ് ഡബ്ല്യുടിഒ ദിനം എന്ന പേരിലാണ് പ്രതിഷേധം. ലോക വ്യാപാര സംഘടനയിൽ നിന്ന് ഇന്ത്യ പുറത്തുവരണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് സംയുക്ത കിസാൻ മോർച്ച മുന്നോട്ട് വെയ്ക്കുന്നത്.

സംയുക്ത കിസാൻ മോർച്ച നോൺപൊളിറ്റിക്കൽ വിഭാഗവും കിസാൻ മസ്ദുർ മോർച്ചയും ആഹ്വാനം ചെയ്ത ദില്ലി ചലോ ട്രാക്ടർ മാർച്ച്‌ പഞ്ചാബ്- ഹരിയാന അതിർത്തികളിൽ തുടരുകയാണ്. നിലവിൽ നിർത്തിവച്ചിരിക്കുന്ന സമരത്തിന്റെ അടുത്ത ഘട്ടം വ്യാഴാഴ്ച സംഘടനകൾ പ്രഖ്യാപിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com