അക്ഷയ് കുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥി?; സീറ്റ് നിലനിര്‍ത്താന്‍ പുതിയ പേരുകള്‍ പരിഗണിച്ച് ഭരണകക്ഷി

പ്രധാനമന്ത്രിയുമായി മികച്ച ബന്ധമാണ് അക്ഷയ് കുമാറിനുള്ളത്.
അക്ഷയ് കുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥി?; സീറ്റ് നിലനിര്‍ത്താന്‍ പുതിയ പേരുകള്‍ പരിഗണിച്ച് ഭരണകക്ഷി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യത്തിലെത്തിയതോടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ച് ബിജെപി. സംസ്ഥാനത്ത് ആകെയുള്ള ഏഴ് സീറ്റുകളിലും 2019ലും 2014ലും ബിജെപിയാണ് വിജയിച്ചത്. സിറ്റിംഗ് എംപിമാരെ തന്നെ വീണ്ടും പരീക്ഷണോ വേണ്ടയോ എന്നതാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

ചാന്ദ്‌നി ചൗക്കില്‍ സ്ഥാനാര്‍ത്ഥിയായി നടന്‍ അക്ഷയ് കുമാറിനെ ബിജെപി പരിഗണിക്കുന്നുവെന്നാണ് തലസ്ഥാന നഗരത്തില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്. 2014ലും 2019ലും ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഹര്‍ഷ് വര്‍ധന്‍ സിങായിരുന്നു വിജയിച്ചത്. 2004ലും 2009ലും മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് വിജയിച്ചത്. മാറിയ സാഹചര്യത്തില്‍ മണ്ഡലം നിലനിര്‍ത്തണമെങ്കില്‍ അക്ഷയ് കുമാറിനെ പോലൊരു സ്ഥാനാര്‍ത്ഥി വേണമെന്നാണ് ബിജെപിയില്‍ ഉയരുന്ന ആവശ്യം.

ചാന്ദ്‌നി ചൗക്ക് ടു ചൈനയെന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള അക്ഷയ് കുമാര്‍ തന്റെ കുട്ടിക്കാലത്തിന്റെ വലിയൊരു ഭാഗം ഡല്‍ഹിയിലാണ് ചെലവഴിച്ചിട്ടുള്ളത്. പിന്നീട് കുടുംബം മുംബൈയിലേക്ക് താമസം മാറുകയായിരുന്നു.

നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാരിനെ നിശബ്ദമായി പിന്തുണക്കുന്ന ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് അക്ഷയ് കുമാര്‍. പ്രധാനമന്ത്രിയുമായി മികച്ച ബന്ധമാണ് അക്ഷയ് കുമാറിനുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com