മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു

1999ൽ ശിവസേന ടിക്കറ്റിൽ മുംബൈ നോർത്ത് സെൻട്രൽ ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിച്ച് എംപിയായി. 2002–2004 കാലത്ത് ലോക്സഭ സ്പീക്കറായി.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ലോക്സഭ മുൻ സ്പീക്കറും ആയ മനോഹർ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ബുധനാഴ്ചയാണ് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് ശിവജി പാർക്കിൽ നടക്കും.

1995–1999 കാലത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു മനോഹർ ജോഷി. ശിവസേനയിൽനിന്ന് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയുമാണ്. 1999ൽ ശിവസേന ടിക്കറ്റിൽ മുംബൈ നോർത്ത് സെൻട്രൽ ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിച്ച് എംപിയായി. 2002–2004 കാലത്ത് ലോക്സഭ സ്പീക്കറായി.

1937 ഡിസംബർ 2ന് മഹാരാഷ്ട്രയിലെ റയിഗാദ് ജില്ലയിലെ നാന്ത്‍വിയിലാണ് മനോഹർ ജോഷി ജനിച്ചത്. അധ്യാപകനായി ജോലി നോക്കുന്നതിനിടെ 1967ലാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 40 വർഷത്തോളം ശിവസേനയുടെ ഭാഗമായി പ്രവർത്തിച്ചു. മുംബൈ മുനിസിപ്പൽ കൗൺസിലർ, മുംബൈ മേയർ, പ്രതിപക്ഷ നേതാവ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com