സോഷ്യല്‍ മീഡിയയും ഫോൺ കോളുകളും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുമെന്ന് വ്യാജ പ്രചാരണം

വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ ബാധിക്കുന്ന തരത്തിലാണ് പ്രചരണം.
സോഷ്യല്‍ മീഡിയയും ഫോൺ കോളുകളും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുമെന്ന് വ്യാജ പ്രചാരണം

ദില്ലി: ഇന്ത്യക്കാരുടെ എല്ലാം ഫോൺ കോളും സാമൂഹ്യമാധ്യമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ പ്രചാരണം നടക്കുന്നുണ്ട്. പുതിയ കമ്മ്യൂണിക്കേഷന്‍ നിയമം പ്രകാരമുള്ള നിരീക്ഷണമാണ് എന്ന സന്ദേശം പക്ഷേ വ്യാജമാണ്. ഇതിൻ്റെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കികൊണ്ട് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ രംഗത്തെത്തി.

ഇനി മുതൽ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഫോണ്‍ കോളുകളും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും. സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചാരണം നടക്കുന്നത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ ബാധിക്കുന്ന തരത്തിലാണ് പ്രചരണം.

സോഷ്യല്‍ മീഡിയയും ഫോൺ കോളുകളും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുമെന്ന് വ്യാജ പ്രചാരണം
എയര്‍ ഗണ്ണുമായി മെഡിക്കല്‍ കോളേജില്‍ യുവാവ്; അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറി

എന്നാൽ ഇത് വ്യാജ വാർത്തയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വിശദീകരിച്ചിട്ടുമുണ്ട്. ഇതുപോലെയുള്ള തെറ്റായ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കരുതെന്നും ജനങ്ങളോട് പിഐബി ആവശ്യപ്പെട്ടു.

ഇതാദ്യമായല്ല ഇത്തരത്തിലുളള വ്യാജ വാർത്ത പ്രചരിക്കുന്നത്. ഇതിനു മുൻപും കേന്ദ്ര സർക്കാർ സാമൂഹ്യമാധ്യമങ്ങളും ഫോണ്‍ കോളുകളും നിർക്ഷിക്കാൻ ഒരുങ്ങുന്നു എന്ന് പ്രചരിച്ചിരുന്നു. ആ വാർത്ത വ്യാജമാണെന്ന് അന്ന് തന്നെ പിഐബി വ്യക്തമാക്കിയിരുന്നു. വീണ്ടും അത്തരത്തിലുള്ള പ്രചാരണം നടക്കുന്നതിനെതിരെയാണ് പിഐബി രം​ഗത്ത് എത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com