ആകാശവാണിയിലെ ഗീത് മാലയുടെ ശബ്ദം; പ്രശസ്ത റേഡിയോ അവകാരകൻ അമീൻ സയാനി അന്തരിച്ചു

മകൻ രജിൽ സായനിയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ച നടക്കും
ആകാശവാണിയിലെ ഗീത് മാലയുടെ ശബ്ദം; പ്രശസ്ത റേഡിയോ അവകാരകൻ അമീൻ സയാനി അന്തരിച്ചു

ഡൽഹി: ആകാശവാണിയിലെ പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സായനി (91) അന്തരിച്ചു. ആകാശവാണിയിലെ ബിനാകാ ​ഗീത് മാലയുടെ എന്ന പരിപാടിയിലൂടെ ശ്രോതാക്കളെ സ്വാധീനിച്ച ശബ്ദത്തിന്റെ ഉടമയാണ് അമീൻ സായനി. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മകൻ രജിൽ സായനിയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ച നടക്കും.

1932- ഡിസംബർ 21-നാണ് അമീൻ സായനിയുടെ ജനനം. മുംബൈ സ്വദേശിയായ അദ്ദേഹം തന്റെ ഔദ്യോ​ഗിക ജീവിതം തുടങ്ങിയത് ഇം​ഗ്ലീഷ് ലാം​ഗ്വേജ് ബ്രോഡ്കാസ്റ്ററായിട്ടായിരുന്നു. 1947, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇം​ഗ്ലീഷ് ലാം​ഗ്വേജ് ബ്രോഡ്കാസ്റ്റിങ്ങിൽ നിന്ന് ഹിന്ദിയിലേക്ക് മാറി. ​ഗീത് മാല എന്ന പരിപാടി ഏറ്റെടുത്തതോടെ അമീൻ സായനി ഇന്ത്യയൊട്ടാകെയുള്ള ശ്രോതാക്കളുടെ ജനപ്രിയ ശബ്ദമായി, നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി.

ഹിന്ദി ​ഗാനങ്ങളുടെ പരിപാടിയായിരുന്ന ഗീത് മാലയുടെ അമീൻ സായനിയുടെ ഇൻട്രോയൊടെയാണ് തുടങ്ങിയിരുന്നത്. ബെഹനോ ഔർ ഭായിയോം തുടങ്ങിക്കൊണ്ട് പാട്ടിന്റെ ആമുഖം കേൾക്കാൻ തന്നെ പ്രത്യേകതയായിരുന്നു. 60 വർഷം നീണ്ട റേഡിയോ ജീവിതത്തിൽ നിന്ന് അദ്ദേഹം പുറത്തിറങ്ങുമ്പോൾ ശ്രോതാക്കൾക്കായി സമ്മാനിച്ചത് 54,000 റേഡിയോ പരിപാടികളായിരുന്നു. കൂടാതെ 19,000 പരസ്യങ്ങൾക്ക് ജിം​ഗിളുകളും പാടി.

ആകാശവാണിയിലെ ഗീത് മാലയുടെ ശബ്ദം; പ്രശസ്ത റേഡിയോ അവകാരകൻ അമീൻ സയാനി അന്തരിച്ചു
'ഇത്തവണ കളി മാറും'; 'കങ്കുവ'യുടെ ഡബ്ബിങ് ആരംഭിച്ച് സൂര്യ

Related Stories

No stories found.
logo
Reporter Live
www.reporterlive.com