അഞ്ച് വിളകൾക്ക് എംഎസ്പി, 
മാർച്ച് താല്‍ക്കാലികമായി നിർത്തി, പഠിച്ചശേഷം തീരുമാനമെന്ന് കര്‍ഷകര്‍

അഞ്ച് വിളകൾക്ക് എംഎസ്പി, മാർച്ച് താല്‍ക്കാലികമായി നിർത്തി, പഠിച്ചശേഷം തീരുമാനമെന്ന് കര്‍ഷകര്‍

താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശം പഠിച്ച് ഭാവി നടപടി തീരുമാനിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു

ന്യൂഡല്‍ഹി: കര്‍ഷകസമരം ഒത്തുതീര്‍പ്പിലേക്ക്. ചര്‍ച്ചയില്‍ സര്‍ക്കാര്‍ പുതിയ പദ്ധതി കര്‍ഷകര്‍ക്ക് മുന്നിലേക്ക് വെച്ചു. പയറു വര്‍ഗങ്ങള്‍, ചോളം, പരുത്തി വിളകള്‍ക്ക് താങ്ങുവില നല്‍കി അഞ്ച് വര്‍ഷത്തേക്ക് എത്രവേണമെങ്കിലും ഏറ്റെടുക്കാമെന്ന് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ കർഷകരെ അറിയിച്ചു.

ഇതോടെ ദില്ലി ചലോ മാര്‍ച്ച് താല്‍ക്കാലികമായി അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, നിത്യാനന്ദ് റായ്, അര്‍ജുന്‍ മുണ്ടെ എന്നിവര്‍ കര്‍ഷക പ്രതിനിധികളുമായി ചണ്ഡീഗഢില്‍ നടത്തിയ ചര്‍ച്ച നാല് മണിക്കൂര്‍ നീണ്ടു.

താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശം പഠിച്ച് ഭാവി നടപടി തീരുമാനിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ പഠിച്ച് തൃപ്തികരമല്ലെങ്കില്‍ ഫെബ്രുവരി 21 രാവിലെ 11 മണിക്ക് മാര്‍ച്ച് വീണ്ടും തുടരുമെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍.

ഏറ്റവും നൂതനമായ, ഔട്ട് ഓഫ് ബോക്‌സ് ഐഡിയ ആണ് കര്‍ഷകര്‍ക്ക് മുന്നിലേക്ക് വെച്ചിട്ടുള്ളതെന്ന് പീയുഷ് ഗോയല്‍ പ്രതികരിച്ചു. രണ്ട് സര്‍ക്കാര്‍ ഏജന്‍സികളെ നിയോഗിച്ച് നിര്‍ദേശങ്ങളില്‍ മേല്‍നോട്ടം വഹിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com