21,000 കോടിയുടെ മുന്ദ്ര തുറമുഖ മയക്കുമരുന്ന് കേസ്; പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി
21,000 കോടിയുടെ മുന്ദ്ര തുറമുഖ മയക്കുമരുന്ന് കേസ്; പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

അമൃത്‌സർ: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളിലൊരാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ജോബൻജിത് സിംഗ് സന്ധുവാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കോടിതിയിൽ ഹാജരാക്കാൻ കച്ചിൽ നിന്ന് അമൃത്സർ കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് രക്ഷപെടൽ.

സന്ധുവിനെ കച്ചിലെ ഭുജ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നതെന്ന് കച്ച് (വെസ്റ്റ്) പൊലീസ് സൂപ്രണ്ട് മഹേന്ദ്ര ബഗാദിയ പിടിഐയോട് പറഞ്ഞു. പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

2021ൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 2,988 കിലോഗ്രാം ഹെറോയിൻ കടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. 21,000 കോടി രൂപയോളം വരും മയക്കുമരുന്നിൻ്റെ ഏകദേശ മൂല്യം. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ട്രേഡിംഗ് കമ്പനിയുടെ പേരിൽ ഇറക്കുമതി ചെയ്ത മയക്കുമരുന്ന് ഉദ്യേഗസ്ഥർ കയ്യോടെ പിടികൂടുകയായിരുന്നു. സെമി-പ്രോസസ്ഡ് ടാൽക്ക് സ്റ്റോണുകളാണെന്ന വ്യാജേനയായിരുന്നു ഇറക്കുമതി.

അഫ്ഗാനിസ്ഥാനിൽ ഉത്പാദിപ്പിച്ച മയക്കുമരുന്ന് ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖം വഴിയാണ് മുന്ദ്ര തുറമുഖത്ത് എത്തിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനോടനുബന്ധിച്ച് അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, ഗാന്ധിധാം, ഗുജറാത്തിലെ മാണ്ഡവി എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ ഏജൻസികൾ റെയ്ഡ് നടത്തി. വ്യാപാര സ്ഥാപനത്തിൻ്റെ ഉടമകളായ എം സുധാകറും ഭാര്യ ജി ദുർഗ പൂർണ വൈശാലിയും ഉൾപ്പെടെ 42 പേർക്കെതിരെയാണ് കേസെടുത്തത്. ഇതിലൊരാളാണ് രക്ഷപ്പെട്ട ജോബൻജിത് സിംഗ് സന്ധു.

21,000 കോടിയുടെ മുന്ദ്ര തുറമുഖ മയക്കുമരുന്ന് കേസ്; പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
മൊഴി നൽകാനെത്തിയ അതിജീവതയെ ജഡ്ജി പീഡിപ്പിച്ചെന്ന് പരാതി; അന്വേഷണം ആരംഭിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com