തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം; കെ സെല്‍വപെരുന്തഗൈ പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍

വരാനിരിക്കുന്ന ലോക്സഭാ തിഞ്ഞെടുപ്പിന് മുന്നോടിയായാണ് നിയമനം.
തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം; കെ സെല്‍വപെരുന്തഗൈ പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍

ന്യൂഡൽഹി: കോൺഗ്രസ് തമിഴ്‌നാട് ഘടകത്തിൻ്റെ പ്രസിഡൻ്റായി കെ സെൽവ പെരുന്തഗൈയെ നിയമിച്ചു. കെ എസ് അഴഗിരിയെ മാറ്റിയാണ് കെ സെൽവ പെരുന്തഗൈയെ നിയമിച്ചത്. വരാനിരിക്കുന്ന ലോക്സഭാ തിഞ്ഞെടുപ്പിന് മുന്നോടിയായാണ് നിയമനം.

തമിഴ്‌നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായി കെ സെൽവപെരുന്തഗൈയെ നിയമിച്ചതായി പാർട്ടി പ്രസ്താവനയിലാണ് വ്യക്തമാക്കിയത്. സ്ഥാനമൊഴിയുന്ന കെ എസ് അഴഗിരിയുടെ സംഭാവനകളെ പാർട്ടി അഭിനന്ദിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com