'കോൺഗ്രസ് നേതാക്കളെ ബിജെപി വേട്ടയാടുന്നതിനെക്കുറിച്ച് മോദിയോട് സംസാരിച്ചു, മറുപടിയും നൽകി'; ഖാർഗെ

'ആളുകൾ ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നു'
'കോൺഗ്രസ് നേതാക്കളെ ബിജെപി വേട്ടയാടുന്നതിനെക്കുറിച്ച് മോദിയോട് സംസാരിച്ചു, മറുപടിയും നൽകി'; ഖാർഗെ

മുംബൈ: പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങള്‍ കൊണ്ടാണ് ആളുകൾ ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നാണ് പ്രധാനമന്ത്രി മോദി ഖാർഗെയോട് മറുപടി പറഞ്ഞുതെന്നും രണ്ട് ദിവസത്തെ സംസ്ഥാനതല പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത ശേഷം പൂനെയിൽ പാർട്ടി പ്രവർത്തകരോട് ഖാർഗെ പറഞ്ഞു. പാർലമെൻ്റിലെ ചായ സൽക്കാത്തിൽ മോദിയുമായി സംവദിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞെതെന്ന് ഖാർഗെ വ്യക്തമാക്കി.

മന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും നിങ്ങളുടെ ബിജെപിയില്‍ ചേരുന്നതിനായി ഇനിയും എത്ര പേരെ വേട്ടയാടുമെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ആളുകൾ ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ തനിക്ക് എന്തു ചെയ്യാനാകുമെന്നാണ് ഇതിന് മറുപടിയായി മോദി പറഞ്ഞത്. ആളുകളെ ഭയപ്പെടുത്തിയാണ് ബിജെപിയിൽ ചേ‍ർക്കുന്നത് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ ആളുകൾ സർക്കാരിനെ അം​ഗീകരിക്കുന്നത് കൊണ്ടാണ് ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നതെന്ന് മോദി പറഞ്ഞു, ഖാർഗെ പറഞ്ഞതായി, പിടിഐ റിപ്പോർട്ട് ചെയ്തു.

മോദിയെ 'ജ്ഹുതോൻ കാ സർദാർ' (നുണയന്മാരുടെ രാജാവ്) എന്ന് വിളിച്ച ഖാർഗെ, പ്രധാനമന്ത്രി മോദി എപ്പോഴും 'മോദി കി ഗ്യാരൻ്റി'യെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പാർട്ടിയുടെ പേര് ഒരിക്കലും ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രി മോദി കള്ളം പറയുകയാണ്. കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം എന്താണ് ചെയ്തതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നിട്ടും, ആളുകൾ അദ്ദേഹത്തെ പ്രശംസിക്കുന്നു. ഇത് തുടർന്നാൽ, ഭരണഘടന ഇല്ലാതാകുന്ന ഒരു ദിവസം ഉടൻ വരും. ഞങ്ങൾ ഒരു പോരാട്ടമാണ് നടത്തുന്നത്. ഭരണഘടന സംരക്ഷിക്കാൻ പോരാട്ടം തുടരും' ഖാർഗെ പറഞ്ഞു.

'കോൺഗ്രസ് നേതാക്കളെ ബിജെപി വേട്ടയാടുന്നതിനെക്കുറിച്ച് മോദിയോട് സംസാരിച്ചു, മറുപടിയും നൽകി'; ഖാർഗെ
'വയനാട് കത്തിക്കണം, എല്ലാവരും കരുതിയിരിക്കണം'; ശബ്ദസന്ദേശം പ്രചരിക്കുന്നതില്‍ കേസെടുത്ത് പൊലീസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com