'അനാരോഗ്യം, ഹൃദയവും ആത്മാവും ഇവിടെ '; റായ്ബറേലിക്കാര്‍ക്ക് സോണിയയുടെ വൈകാരിക കത്ത്

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലെ വിഷമകരമായ സാഹചര്യങ്ങളിലും പാറപോലെ നിങ്ങള്‍ എന്നോടൊപ്പം നിന്നത് എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല
'അനാരോഗ്യം, ഹൃദയവും ആത്മാവും ഇവിടെ '; റായ്ബറേലിക്കാര്‍ക്ക് സോണിയയുടെ വൈകാരിക കത്ത്

ന്യൂഡല്‍ഹി: അനാരോഗ്യം മൂലമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് നോമിനേഷന്‍ നല്‍കിയതിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്.

'പ്രായാധിക്യവും അനാരോഗ്യവും മൂലമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. തീരുമാനത്തിന് ശേഷം നേരിട്ട് എനിക്ക് നിങ്ങളെ സേവിക്കാനാവില്ല. പക്ഷേ എന്റെ ഹൃദയവും ആത്മാവും റായ്ബറേലിക്കൊപ്പമാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നതിന് നന്ദി. റായ്ബറേലിയുമായി കുടുംബത്തിനുള്ള ബന്ധം ആഴത്തിലുള്ളതാണ്.' റായ്ബറേലിയിലെ ജനങ്ങള്‍ക്കെഴുതിയ കത്തിലാണ് സോണിയാഗാന്ധി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

'സ്വാതന്ത്യലബ്ദിക്ക് ശേഷമുള്ള ആദ്യലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫിറോസ് ഗാന്ധിയെ നിങ്ങള്‍ ഇവിടെ നിന്നും ഡല്‍ഹിയിലേക്ക് അയച്ചു. അതിന് ശേഷം ഇന്ദിരാ ഗാന്ധിയെ. അന്നുമുതല്‍ ഇന്നുവരെ ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളിലും ദുഷ്‌കരമായ ഘട്ടത്തിലും സ്‌നേഹത്തോടെയും ആവേശത്തോടെയും നിങ്ങള്‍ അത് തുടര്‍ന്നു.' എന്നും സോണിയ കത്തിലൂടെ അറിയിച്ചു.

'ഈ തെളിച്ചമുള്ള വഴിയിലൂടെ നടക്കാന്‍ നിങ്ങള്‍ എനിക്കും ഇടം തന്നു. എന്റെ ജീവിത പങ്കാളിയെയും അവരുടെ അമ്മയെയും എന്നന്നേക്കുമായി നഷ്ടപ്പെട്ട ശേഷം, ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലെ വിഷമകരമായ സാഹചര്യങ്ങളിലും പാറപോലെ നിങ്ങള്‍ എന്നോടൊപ്പം നിന്നത് എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. ഇന്ന് ഞാന്‍ എന്തായിരുന്നാലും അത് നിങ്ങള്‍ കാരണമാണെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു, ഈ വിശ്വാസത്തില്‍ ജീവിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.' എന്നും സോണിയാ ഗാന്ധി പറഞ്ഞു.

'അനാരോഗ്യം, ഹൃദയവും ആത്മാവും ഇവിടെ '; റായ്ബറേലിക്കാര്‍ക്ക് സോണിയയുടെ വൈകാരിക കത്ത്
അരക്കിലോ മുളകിന് കൂടിയത് 40 രൂപ, ഇനി 82 രൂപ നല്‍കണം; സപ്ലൈകോയിലെ പുതിയ നിരക്കുകൾ ഇങ്ങനെ

രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കൊപ്പമെത്തിയാണ് സോണിയ കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. രാജസ്ഥാനില്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ ഒരെണ്ണം ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ആ സീറ്റിലേക്കാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭ സീറ്റുകളിലേക്കാണ് ഈ മാസം 27 ന് തിരഞ്ഞെടുപ്പ്. ഇതില്‍ 10 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസിനെ വിജയിക്കാന്‍ സാധിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com