'ഇന്‍ഫോസിസ് ഒരു തൊഴിലവസരം പോലും ഉണ്ടാക്കിയില്ല'; ഭൂമി തിരിച്ചെടുക്കണമെന്ന് കര്‍ണാടക ബിജെപി എംഎല്‍എ

നിയമസഭ ബഡ്ജറ്റ് സമ്മേളനത്തിനിടെയാണ് എംഎല്‍എയുടെ ഈ വാക്കുകള്‍.
'ഇന്‍ഫോസിസ് ഒരു തൊഴിലവസരം പോലും ഉണ്ടാക്കിയില്ല'; ഭൂമി തിരിച്ചെടുക്കണമെന്ന് കര്‍ണാടക ബിജെപി എംഎല്‍എ

ബെംഗളൂരു: ഐ ടി സ്ഥാപനമായ ഇന്‍ഫോസിസിനെതിരെ കടുത്ത വിമര്‍ശനവുമായി കര്‍ണാടകത്തിലെ ബിജെപി എംഎല്‍എ. തന്റെ മണ്ഡലമായ ഹുബ്ലി-ധാര്‍വാഡ് വെസ്റ്റില്‍ 58 ഏക്കര്‍ ഭൂമി നല്‍കിയിട്ട് ഒരു തൊഴിലവസരം പോലും നല്‍കിയില്ലെന്നും എംഎല്‍എയായ അരവിന്ദ് ബെല്ലാഡ് കര്‍ണാടക നിയമസഭയില്‍ പറഞ്ഞു. കമ്പനിക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'തന്റെ മണ്ഡലത്തില്‍ ഒരു വ്യവസായ എസ്‌റ്റേറ്റുണ്ട്. അവിടെ 58 ഏക്കര്‍ സ്ഥലം ഇന്‍ഫോസിസിന് നല്‍കിയിട്ട് ഒരു തൊഴിലവസരം പോലും നല്‍കിയില്ല. അവരില്‍ നിന്ന് ഭൂമി തിരിച്ചെടുക്കണം.', അരവിന്ദ് പറഞ്ഞു.

ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി 35 ലക്ഷം രൂപയ്ക്കാണ് ഇന്‍ഫോസിസിന് നല്‍കിയത്. ഞാന്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു, അവരുടെ മക്കള്‍ക്ക് ജോലി നല്‍കുമെന്ന്. എന്നാല്‍ ഇപ്പോള്‍ ഞാനങ്ങനെ കാണുന്നില്ലെന്നും അരവിന്ദ് പറഞ്ഞു. നിയമസഭ ബഡ്ജറ്റ് സമ്മേളനത്തിനിടെയാണ് എംഎല്‍എയുടെ ഈ വാക്കുകള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com