മഹാഭാരതവും രാമായണവും സാങ്കൽപ്പികമെന്ന് പഠിപ്പിച്ചു; കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ടു

മംഗളൂരുവിലെ സെൻ്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആർ പ്രൈമറി സ്‌കൂളിലാണ് സംഭവം
മഹാഭാരതവും രാമായണവും സാങ്കൽപ്പികമെന്ന് പഠിപ്പിച്ചു; കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ടു

ബെംഗളൂരു: രാമായണത്തെയും മഹാഭാരതത്തെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് കർണാടകയിലെ സ്‌കൂളിൽ നിന്ന് അധ്യാപികയെ പിരിച്ചുവിട്ടു. ബിജെപി അനുകൂല സംഘത്തിന്റെ പരാതിയെ തുടർന്നാണ് പിരിച്ചുവിടൽ. മംഗളൂരുവിലെ സെൻ്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആർ പ്രൈമറി സ്‌കൂളിലാണ് സംഭവം.

അധ്യാപിക മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് വിദ്യാർത്ഥികളെ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നും ബിജെപി എംഎൽഎ വേദ്യാസ് കാമത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ആരോപിച്ചു. ഗോധ്ര കലാപവും ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമർശത്തിൽ ഉപയോഗിച്ചെന്നും സംഘം പറയുന്നു.

അധ്യാപിക കുട്ടികളുടെ മനസ്സിൽ വെറുപ്പ് ഉണ്ടാക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. 'ഇത്തരമൊരു അധ്യാപികയെ നിങ്ങൾ എന്തിന് സംരക്ഷിക്കണം? നിങ്ങൾ ആരാധിക്കുന്ന യേശു സമാധാനം ആഗ്രഹിക്കുന്നു. നിങ്ങൾ ഞങ്ങളുടെ കുട്ടികളോട് പൊട്ടു തൊടരുതെന്നും പൂക്കൾ വയ്ക്കരുതെന്നും പാദസരം ധരിക്കരുതെന്നും ആവശ്യപ്പെടുന്നു. രാമന് പാൽ ഒഴിക്കുന്നത് പാഴ്വേലയാണെന്ന് പറയുന്നു. ആരെങ്കിലും നിങ്ങളുടെ വിശ്വാസത്തെ അവഹേളിച്ചാൽ നിങ്ങൾ മിണ്ടാതിരിക്കുമോ?', എംഎൽഎ പറഞ്ഞു.

മഹാഭാരതവും രാമായണവും സാങ്കൽപ്പികമെന്ന് പഠിപ്പിച്ചു; കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ടു
ജാമ്യമില്ല, ഒടുവില്‍ വകുപ്പില്ലാ മന്ത്രിസ്ഥാനം രാജി വെച്ച് സെന്തില്‍ ബാലാജി

സംഭവത്തിൽ പ്രതികരണവുമായി സെൻ്റ് ജെറോസ സ്കൂൾ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്ക് 60 വർഷത്തെ ചരിത്രമുണ്ടെന്നും ഇതുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഈ സംഭവം മൂലം തങ്ങളെക്കുറിച്ച് പലർക്കും ചെറിയ തോതിൽ അവിശ്വാസമുണ്ടായിട്ടുണ്ട്. എന്നാൽ അധ്യാപികയ്‌ക്കെതിരായ നടപടയിലൂടെ അത് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതായും സ്കൂൾ അധികൃതർ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com