സംവരണത്തില്‍ വലിയ വാഗ്ദാനവുമായി കോണ്‍ഗ്രസ്; '50 ശതമാനം മാത്രമെന്ന നിബന്ധന എടുത്തുകളയും'

ദളിതുകളുടെയും ആദിവാസികളുടെയും സംവരണത്തില്‍ യാതൊരു കുറവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
സംവരണത്തില്‍ വലിയ വാഗ്ദാനവുമായി കോണ്‍ഗ്രസ്; '50 ശതമാനം മാത്രമെന്ന നിബന്ധന എടുത്തുകളയും'

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ 50 ശതമാനം മാത്രം സംവരണം എന്ന നിബന്ധന എടുത്തുകളയുമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് കോണ്‍ഗ്രസ് തങ്ങളുടെ വാഗ്ദാനം പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയും ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ 50 ശതമാനം മാത്രം സംവരണം എന്ന നിബന്ധന എടുത്തുകളയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദളിതുകളുടെയും ആദിവാസികളുടെയും സംവരണത്തില്‍ യാതൊരു കുറവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

'സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ അവര്‍ക്ക് ലഭിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു. ഇതാണ് പ്രധാന പ്രശ്‌നം. സാമൂഹ്യവും സാമ്പത്തിക അസമത്വം.', രാഹുല്‍ ഗാന്ധി ജാര്‍ഖണ്ഡില്‍ പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും പറയും താനൊരു ഒബിസിയാണെന്ന്. പക്ഷെ ജാതി സെന്‍സസ് ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം പറയും ആകെ രണ്ട് ജാതികളെ ഉള്ളൂവെന്ന്. പണക്കാരും ദരിദ്രരും. പിന്നാക്കകാര്‍, ദളിത്, ആദിവാസികള്‍ എന്നിവരുടെ അവകാശങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ മോദി പറയും ജാതിയേ ഇല്ലെന്ന്. വോട്ട് ആവശ്യമുള്ള സമയത്ത് അദ്ദേഹം പറയും. താനൊരു പിന്നാക്കകാരനാണെന്ന്.', രാഹുല്‍ ഗാന്ധി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com