'കോണ്‍ഗ്രസിന്‍റെ കട പൂട്ടാറായി, ഇനിയും പ്രതിപക്ഷത്തു തന്നെ ഇരിക്കാം'; കടന്നാക്രമിച്ച് മോദി

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി
'കോണ്‍ഗ്രസിന്‍റെ കട പൂട്ടാറായി, ഇനിയും പ്രതിപക്ഷത്തു തന്നെ ഇരിക്കാം'; കടന്നാക്രമിച്ച് മോദി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനിയും കുറേ വര്‍ഷം പ്രതിപക്ഷത്തിരിക്കാന്‍ സാധിക്കുന്നതില്‍ അവരെ അഭിനന്ദിക്കുന്നു. പതിറ്റാണ്ടുകള്‍ നിങ്ങള്‍ ഭരണപക്ഷത്തിരുന്നത് പോലെ, പ്രതിപക്ഷത്തും ഇരിക്കും. ജനം അതിനായി നിങ്ങളെ ആശിര്‍വദിക്കുമെന്നും പ്രധാനമന്ത്രി കടന്നാക്രമിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

'നിങ്ങളില്‍ പലരും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ തവണയും നിങ്ങളില്‍ ചിലര്‍ സീറ്റുകള്‍ മാറി, ഇത്തവണയും സീറ്റ് മാറാന്‍ പലരും ശ്രമിക്കുന്നതായി കേള്‍ക്കുന്നുണ്ട്. ലോക്സഭയ്ക്ക് പകരം രാജ്യസഭയിലേക്ക് പോകാന്‍ ഇപ്പോള്‍ പലര്‍ക്കും ആഗ്രഹമുണ്ടെന്നും കേള്‍ക്കുന്നു. സാഹചര്യം വിലയിരുത്തി പലരും അവരുടെ വഴി നോക്കുകയാണ്. കുറേക്കാലം അവിടെ തന്നെ ഇരിക്കാം എന്ന നിലയ്ക്കാണ് പ്രതിപക്ഷത്തിന്റെ നടപടി.' പ്രധാനമന്ത്രി പറഞ്ഞു.

'കോണ്‍ഗ്രസിന്‍റെ കട പൂട്ടാറായി, ഇനിയും പ്രതിപക്ഷത്തു തന്നെ ഇരിക്കാം'; കടന്നാക്രമിച്ച് മോദി
പ്രിസൈഡിംഗ് ഓഫീസര്‍ വിചാരണ ചെയ്യപ്പെടണമെന്ന് സുപ്രീംകോടതി; ചണ്ഡീഗഢില്‍ വീണ്ടും മേയര്‍ തിരഞ്ഞെടുപ്പ്

പ്രതിപക്ഷമെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. രാജ്യത്തിന് ഒരു മികച്ച പ്രതിപക്ഷത്തെ വേണമെന്നാണ് എപ്പോഴത്തെയും പോലെ പറയാനുള്ളതെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ന്യൂനപക്ഷത്തിനായി ഒന്നുമില്ലല്ലോയെന്ന പ്രതിപക്ഷ എംപിയുടെ ആരോപണത്തില്‍ 'ഒരുപക്ഷെ നിങ്ങളുടെ നാട്ടില്‍ മത്സ്യത്തൊഴിലാളികള്‍ ന്യൂനപക്ഷത്തില്‍ നിന്നുള്ളവരല്ലായിരിക്കാം, ഒരുപക്ഷേ നിങ്ങളുടെ നാട്ടില്‍ മൃഗങ്ങളെ മേയ്ക്കുന്നവര്‍ ന്യൂനപക്ഷത്തില്‍ നിന്നുള്ളവരല്ലായിരിക്കാം, ഒരുപക്ഷേ നിങ്ങളുടെ നാട്ടില്‍ സ്ത്രീകള്‍ ന്യൂനപക്ഷത്തില്‍ നിന്നുള്ളവരല്ലായിരിക്കാം. എന്താണ് സംഭവിച്ചത്. വിഭജനത്തെ കുറിച്ച് എത്ര നാള്‍ നിങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കും? എത്രകാലം നിങ്ങള്‍ സമൂഹത്തെ വിഭജിച്ചുകൊണ്ടേയിരിക്കും?' എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

തുടര്‍ച്ചയായ മുന്നാം എന്‍ഡിഎ ഭരണത്തില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

'കോണ്‍ഗ്രസിന്‍റെ കട പൂട്ടാറായി, ഇനിയും പ്രതിപക്ഷത്തു തന്നെ ഇരിക്കാം'; കടന്നാക്രമിച്ച് മോദി
'തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്': മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദരിദ്രര്‍ക്കായി 4 കോടി വീടുകള്‍ നമ്മള്‍ നിര്‍മ്മിച്ചു നല്‍കി. കോണ്‍ഗ്രസിന്റെ വേഗതയിലാണ് ഈ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതെങ്കില്‍ നൂറ് വര്‍ഷം എടുക്കുമായിരുന്നു. അപ്പോഴേക്കും അഞ്ച് തലമുറ കഴിയുമെന്നും മോദി പരിഹസിച്ചു.

രാജ്യത്തിന്റെ കഴിവില്‍ ഒരിക്കലും വിശ്വാസമര്‍പ്പിക്കാത്തതാണ് കോണ്‍ഗ്രസിന്റെ ചിന്താഗതി. ഇന്ത്യക്കാര്‍ മടിയന്മാരും ബുദ്ധി കുറഞ്ഞവരുമാണെന്നാണ് നെഹ്റു ജി കരുതിയതെന്നും മുന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വായിച്ചുകൊണ്ട് മോദി പറഞ്ഞു. ശേഷം ഇന്ദിരാഗാന്ധിയുടെ പ്രസ്താവനയും നരേന്ദ്ര മോദി വായിച്ചു. 'ഇന്നത്തെ കോണ്‍ഗ്രസിലെ ആളുകളെ നോക്കുമ്പോള്‍, രാജ്യത്തെ ജനങ്ങളെ ശരിയായി വിലയിരുത്താന്‍ ഇന്ദിരയ്ക്ക് കഴിഞ്ഞില്ല, എന്നാല്‍ കോണ്‍ഗ്രസിനെ കൃത്യമായി വിലയിരുത്തി എന്ന് തോന്നുന്നു' എന്നായിരുന്നു മോദിയുടെ പ്രതികരണം. ചെങ്കോലിന്റെ പിന്നാലെ നടന്നതില്‍ രാജ്യത്തിന് അഭിമാനമാണെന്നും നരേന്ദ്രമോദി പറഞ്ഞു.

രാമന്‍ അയോധ്യയിലേക്ക് മടങ്ങിയെത്തിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം 370 സീറ്റ് ലഭിക്കും. എന്‍ഡിഎ 400 സീറ്റ് കടക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കോണ്‍ഗ്രസിലെ കുടുംബഭരണം കാരണം കഴിവുള്ളവര്‍ക്ക് ഉയരാന്‍ കഴിഞ്ഞില്ല. കുടുംബം പാര്‍ട്ടിയെ നയിക്കുന്നത് ജനാധിപത്യത്തിന് അപകടമാണ്. കട തുറക്കുമെന്ന് പറഞ്ഞവര്‍ കട പൂട്ടുന്ന തിരക്കിലാണെന്നും പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. കോണ്‍ഗ്രസ് സഖ്യത്തിന്റെ അലൈന്‍മെന്റ് പൊളിഞ്ഞെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com