'കരാർ അടിസ്ഥാനത്തിൽ സൈനികരെ വേണ്ട, അഗ്നിപഥ് റദ്ദാക്കണം'; രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷ വച്ചാണ് കളിക്കുന്നതെന്ന് വിമർശനം
'കരാർ അടിസ്ഥാനത്തിൽ സൈനികരെ വേണ്ട, അഗ്നിപഥ് റദ്ദാക്കണം'; രാജ്യവ്യാപക    പ്രക്ഷോഭത്തിന് കോൺഗ്രസ്

ന്യൂ ഡൽഹി: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി റദ്ദാക്കണമെന്ന ആവശ്യവുമായി രാജ്യവ്യാപക പ്രക്ഷോഭം നടത്താൻ കോൺഗ്രസ്. സായുധ സേനയിലേക്കുള്ള താൽക്കാലിക തിരഞ്ഞെടുപ്പിന് ശേഷം ഒന്നര ലക്ഷം ഉദ്യോഗാർഥികൾ കരാർ കാലാവധി കഴിയുമ്പോൾ തൊഴിൽ രഹിതരാകുമെന്നാണ് കോൺഗ്രസ് പങ്കുവയ്ക്കുന്ന ആശങ്ക.

അഗ്നിപഥ് പദ്ധതി സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ബാധിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം രാജ്യത്തെ സംരക്ഷിക്കാൻ സായുധ സേനയ്ക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷ വച്ചാണ് കളിക്കുന്നതെന്ന് കോൺഗ്രസ് എക്‌സ് സർവീസ്‌മെൻ സെൽ മേധാവി കേണൽ രോഹിത് ചൗധരി പറഞ്ഞു.

പാർട്ടി വക്താവ് പവൻ ഖേര, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് എന്നിവര്‍ക്കൊപ്പമാണ് ചൗധരി പ്രക്ഷോഭം ആരംഭിക്കുകയാണെന്ന് വ്യക്തമാക്കിയത്. 'നമുക്ക് കരാര്‍ സൈനികരെ ആവശ്യമില്ല. സാധാരണ സൈനികർക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ. സായുധ സേനയിൽ ഇതിനകം മൂന്ന് ലക്ഷം സൈനികർ കുറവാണ്. 10 വർഷം കഴിയുമ്പോൾ ഇന്ത്യയിൽ 10 ലക്ഷം സൈനികർ മാത്രമേ ഉണ്ടാകൂ, അതിൽ മൂന്ന് ലക്ഷം മാത്രമാണ് സാധാരണ സൈനികർ. ഇത് നമ്മുടെ രാജ്യത്തെ ദുർബലമാക്കും. നമ്മൾ വീണ്ടും അടിമത്തത്തിലേക്ക് വഴുതി വീഴും'. ചൗധരിയുടെ ആശങ്ക ഇങ്ങനെ.

സൈനികരോട് കൂടിയാലോചിച്ചിട്ടില്ല, അഗ്നിപഥ് മോദിയുടെ തലച്ചോറിൽ ഉദിച്ചതാണ്. ഇത് സൈനികർക്കിടയിൽ ഭിന്നത സൃഷ്ടിച്ചു. സായുധ സേനയെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ജയ് ജവാൻ മിഷൻ ഞങ്ങൾ ഇന്ന് ആരംഭിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട ശേഷം ഉപേക്ഷിക്കപ്പെട്ട ഒന്നരലക്ഷം യുവാക്കളുടെ നീതിക്ക് വേണ്ടി ഞങ്ങൾ പോരാടും. പ്രക്ഷോഭത്തിന്റെ കാരണം ഇതെന്നും ചൗധരി പറഞ്ഞു.

'കരാർ അടിസ്ഥാനത്തിൽ സൈനികരെ വേണ്ട, അഗ്നിപഥ് റദ്ദാക്കണം'; രാജ്യവ്യാപക    പ്രക്ഷോഭത്തിന് കോൺഗ്രസ്
Budget 2024 Live: പെട്ടിയിലെന്ത്?, ഇടക്കാല ബജറ്റില്‍ പ്രതീക്ഷയർപ്പിച്ച് രാജ്യം

ക്യാമ്പയിനിന്റെ ഭാഗമായി പാർട്ടി പ്രവർത്തകർ ഫെബ്രുവരി ഒന്ന് മുതൽ 28 വരെ വീട് വീടാന്തരം കയറിഅഗ്നിപഥി ന്യായ് പത്ര എന്ന ഫോം പൂരിപ്പിക്കും. മാർച്ച് 5 മുതൽ മാർച്ച് 10 വരെ എല്ലാ ഷഹീദ് സ്മാരകങ്ങളിലും രാജ്യവ്യാപകമായി പ്രകടനങ്ങൾ നടക്കും. പ്രക്ഷോഭത്തിൻ്റെ മൂന്നാം ഘട്ടത്തിൽ മാർച്ച് 17 നും 20 നും ഇടയിൽ എല്ലാ സംസ്ഥാനങ്ങളിലും പദയാത്രകൾ നടത്തും. ഇതാണ് കോൺഗ്രസ് പ്രക്ഷോഭ പദ്ധതി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com