കേന്ദ്ര ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; ഇന്ന് സർവ്വകക്ഷിയോഗം

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം നാളെ തുടങ്ങുക
കേന്ദ്ര ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; ഇന്ന് സർവ്വകക്ഷിയോഗം

ന്യൂഡല്‍ഹി: പാർലമെന്റിൻ്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിൻ്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം നാളെ തുടങ്ങുക.

10 ദിവസം നീണ്ട് നിൽക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം ഒമ്പതിന് അവസാനിക്കും. തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ. സ്ത്രീകൾക്കും യുവാക്കൾക്കും ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും. നികുതി ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ, കാർഷിക മേഖല എന്നിവയ്ക്കും വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും.

കേന്ദ്ര ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; ഇന്ന് സർവ്വകക്ഷിയോഗം
'ബിജെപി ഭീഷണി കേരളത്തിലും'; സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ മുന്നറിയിപ്പ്

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ച സർവകക്ഷി യോഗം ഇന്ന് രാവിലെ 11.30 ന് നടക്കും. ബജറ്റ് സമ്മേളനത്തിൻ്റെ സുഖമമായ നടത്തിപ്പ്, പാർലമെന്റിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. പാർലമെന്റിൻ്റെ കഴിഞ്ഞ ശൈത്യകാല സമ്മേളനം സാക്ഷ്യം വഹിച്ചത് വലിയ പ്രതിപക്ഷ പ്രതിഷേധത്തിനാണ്. 146 പ്രതിപക്ഷ എംപിമാരെയാണ് അന്ന് സസ്പെൻഡ് ചെയ്തത്. ടിഎംസി എം പി മഹുവ മൊയ്ത്രയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയതും കഴിഞ്ഞ സമ്മേളന കാലയളവിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com