പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനം

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി പ്രൽഹാ​ദ് ജോഷിയുടെ പ്രതികരണം
പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനം

ഡൽഹി: പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കും. സസ്പെൻഷൻ പിൻവലിക്കണമെന്ന് ലോക്സഭാ സ്പീക്കറോടും രാജ്യസഭ ചെയർമാനോടും ആവശ്യപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷി പറഞ്ഞു. ഇരുവരും അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. നടപടി നേരിട്ടവർ നാളെ സഭയിലെത്തുമെന്നും പ്രൽഹാദ് ജോഷി വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി പ്രൽഹാ​ദ് ജോഷിയുടെ പ്രതികരണം.

ശൈത്യകാല സമ്മേളനത്തിനിടെ ഡിസംബർ 13ന് ഉണ്ടായ സുരക്ഷാ വീഴ്ചയ്ക്കെതിരെ ച‍ർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചതോടെയാണ് സഭ പ്രക്ഷുബ്ദമാകുന്നത്. ഇതിന് പിന്നാലെ എംപിമാരെ സസ്പെൻഡ്. സ്പീക്കറുടെ നടപടിക്കെതിരെ സഭയ്ക്ക അകത്തും പുറത്തും പ്രതിഷേധിച്ചവരെ ഓരോരുത്തരെയായി സഭ സസ്പെൻഡ് ചെയ്തതോടെയ 146 പ്രതിപക്ഷ എം പിമാരും ഇരുസഭകളിൽ നിന്നും സസ്പെൻഷനിലായി. കേരളത്തിൽ നിന്നുള്ള എംപിമാരടക്കം സസ്പെൻഷനിലാണ്.

2001 ഡിസംബർ 13 ലെ പാർലമെന്റ് ഭീകരാക്രമണത്തിന്റെ വാർഷിക ദിവസം തന്നെ പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായതാണ് പ്രതിപക്ഷ എംപിമാരെ ചൊടിപ്പിച്ചത്. ഇത്രയും എംപിമാ‍ർ പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് സുപ്രധാന ക്രിമിനല്‍ നിയമ ബില്ലുകള്‍ സഭ പാസാക്കിയതെന്നതും ശ്രദ്ധേയമാണ്.

പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനം
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ ഇടതുസർക്കാർ: റോജി എം ജോണ്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com