'ഭാരത് ജോഡോ ന്യായ് യാത്ര കൊണ്ട് എന്ത് പ്രയോജനം'; രാഹുൽ ആത്മ പരിശോധന നടത്തണമെന്ന് ജെഡിയു

'ഇൻഡ്യാ മുന്നണിയിൽ നിന്ന് സഖ്യകക്ഷികൾ എന്തുകൊണ്ട് അകലുന്നു'
'ഭാരത് ജോഡോ ന്യായ് യാത്ര കൊണ്ട് എന്ത് പ്രയോജനം'; രാഹുൽ ആത്മ പരിശോധന നടത്തണമെന്ന് ജെഡിയു

പട്ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെക്കുമെന്നും ഇൻഡ്യാ സഖ്യം വിടുമെന്നുമുളള അഭ്യൂഹങ്ങൾക്കിടെ രാഹുൽ ഗാന്ധിക്കെതിരെ ജെഡിയു. ഭാരത് ജോഡോ ന്യായ് യാത്ര കൊണ്ട് എന്ത് പ്രയോജനമാണുളളതെന്ന് രാഹുൽ ആത്മ പരിശോധന നടത്തണമെന്ന് ജെഡിയു നേതാവ് നീരജ് കുമാർ ആവശ്യപ്പെട്ടു. ഇൻഡ്യാ മുന്നണിയിൽ നിന്ന് സഖ്യകക്ഷികൾ എന്തുകൊണ്ട് അകലുന്നുവെന്ന് പരിശോധിക്കണം.

ഇൻഡ്യാ മുന്നണിയെ തകർക്കുന്നത് കോൺഗ്രസ് എന്നും ജെഡിയു നേതാവ് നീരജ് കുമാർ ആരോപിച്ചു. നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡ ഉച്ചയ്ക്ക് ശേഷം ബിഹാറിൽ എത്തും. ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് നിതീഷ് കുമാർ സമയം തേടിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആർജെഡി-കോൺഗ്രസ് മന്ത്രിമാരെ പുറത്താക്കുന്ന കാര്യം ഗവർണറെ അറിയിക്കും. നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനും ബിജെപി പിന്തുണയോടെ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകാനുമാണ് സാധ്യത.

ഇന്ന് രാവിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജെഡിയു നിയസഭാകക്ഷി യോ​ഗം നടന്നു. കോൺ​ഗ്രസിലെ എംഎൽഎമാരെ കൂറുമാറ്റി ഒപ്പമെത്തിക്കാൻ നീക്കമുണ്ടെന്നാണ് റിപ്പോർട്ട്. നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവൻ ബിജെപി എംഎൽഎമാരും നേതൃത്വത്തിന് കത്ത് കൈമാറി. ബിജെപി - ജെഡിയു എംഎൽഎമാർക്ക് നിതീഷ് കുമാറിൻ്റെ വസതിയിലാണ് ഇന്ന് ഉച്ചഭക്ഷണം. 2022 ഓഗസ്റ്റിലാണ് നിതീഷ് കുമാർ എൻഡിഎ ബന്ധം ഉപേക്ഷിച്ച് ആർജെഡി - കോൺഗ്രസ് അടങ്ങുന്ന മഹാഗഡ്ബന്ധൻ്റെ ഭാഗമായത്.

'ഭാരത് ജോഡോ ന്യായ് യാത്ര കൊണ്ട് എന്ത് പ്രയോജനം'; രാഹുൽ ആത്മ പരിശോധന നടത്തണമെന്ന് ജെഡിയു
ബിഹാറിലെ കൂടുമാറ്റം; ​ഗവർണറുമായി കൂടിക്കാഴ്ചക്ക് സമയം തേടി നിതീഷ് കുമാർ

അതേസമയം ജെഡിയു ഇല്ലാതെ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ ലാലു പ്രസാദ് യാദവിൻ്റെ നേതൃത്വത്തിൽ ആർജെഡിയും കോൺഗ്രസും തേടുന്നുണ്ട്. പക്ഷെ അത് സാധ്യമാകണമെങ്കിൽ ജെഡിയുവിനെ പിളർത്തേണ്ടി വരും. അത് ആർജെഡി കോൺഗ്രസ് നേതൃത്വങ്ങൾക്ക് അത്ര എളുപ്പമാകില്ല. കോൺഗ്രസിൻ്റെ പാർലമെന്ററി പാർട്ടി യോഗം ഇന്ന് കേന്ദ്ര നിരീക്ഷകൻ ഭൂപേഷ് ബാഗേലിൻ്റെ നേതൃത്വത്തിൽ ചേരും. ചില കോൺഗ്രസ് എംഎൽഎമാർ ബിജെപിയോട് അടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് കേന്ദ്രം നിരീക്ഷകൻ്റെ സാന്നിധ്യത്തിൽ പാർലമെന്ററി പാർട്ടി യോഗം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com