'ഞാന്‍ എഴുതി നല്‍കാം, 2024ല്‍ ജെഡിയു അവസാനിക്കും, കളി ഇനിയും ഉണ്ട്'; തേജസ്വി യാദവ്

ഇന്‍ഡ്യ മുന്നണി ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ ബിജെപിയോടൊപ്പം കൈകോര്‍ക്കാന്‍ തീരുമാനിച്ചതില്‍ തേജസ്വിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.
'ഞാന്‍ എഴുതി നല്‍കാം, 2024ല്‍ ജെഡിയു അവസാനിക്കും, കളി ഇനിയും ഉണ്ട്'; തേജസ്വി യാദവ്

പാറ്റ്‌ന: ജെഡിയു 2024ല്‍ അവസാനിക്കുമെന്ന് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. ഇന്‍ഡ്യ മുന്നണി ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ ബിജെപിയോടൊപ്പം കൈകോര്‍ക്കാന്‍ തീരുമാനിച്ചതില്‍ തേജസ്വിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.

'അദ്ദേഹമൊരു തളര്‍ന്ന മുഖ്യമന്ത്രിയാണ്. ഇനിയും കളി ബാക്കിയുണ്ട്. ഞാന്‍ എഴുതി നല്‍കാം, 2024ല്‍ ജെഡിയു അവസാനിക്കും. ജനങ്ങള്‍ ഞങ്ങളോടൊപ്പമാണ്.', തേജസ്വി യാദവ് പറഞ്ഞു. ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി പദവിയില്‍ നിന്നും ഇന്ന് രാജിവെച്ചിരുന്നു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ഇതോടെ ആര്‍ജെഡി-കോണ്‍ഗ്രസ് പിന്തുണയിലുള്ള സഖ്യസര്‍ക്കാറിന്റെ 18 മാസത്തെ ഭരണമാണ് അവസാനിച്ചത്.

എംഎല്‍എമാരുമായി കൂടിയാലോചിച്ച ശേഷമാണ് മുഖ്യമന്ത്രി പദവിയില്‍ നിന്നും രാജിവെച്ചതെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍. ആരും പ്രവര്‍ത്തിക്കുന്നില്ല. സഖ്യം രൂപീകരിക്കേണ്ട തിരക്കിലാണ് എല്ലാവരും. അതിനാല്‍ അവരോട് ചോദിക്കുന്നത് താന്‍ നിര്‍ത്തി. എംഎല്‍എമാരുമായി കൂടിയാലോചിച്ച ശേഷമാണ് രാജിവെച്ചത് എന്നായിരുന്നു നിതീഷ് കുമാറിന്റെ ആദ്യപ്രതികരണം. നിലവിലെ സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ചെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com