ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍; അടുക്കാതെ മമത

ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍; അടുക്കാതെ മമത

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ ഭാരത് ജോഡോ ന്യായ് യാത്ര നാളെ ബിഹാറിൽ പ്രവേശിക്കും

കൊൽക്കത്ത: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും പര്യടനം പുനഃരാരംഭിക്കും. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ നിന്നാണ് യാത്ര പര്യടനം ആരംഭിക്കുന്നത്. കാൽ നടയായും ബസിലുമാണ് ഇന്നത്തെ യാത്ര.

തൃണമൂൽ കോൺഗ്രസ് യാത്രയുടെ ഭാഗമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യാത്രയിൽ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മമത ബാനർജിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അസം-പശ്ചിമ ബംഗാൾ അതിർത്തിയായ ബോക്‌സിർഹട്ടിൽ വെച്ച് ആണ് പശ്ചിമ ബം​ഗാളിലെ യാത്ര ആരംഭിച്ചത്. കോൺഗ്രസ്-തൃണമൂൽ കോൺഗ്രസ് വാക്പോര് തുടരുന്നതിനിടെയാണ് പശ്ചിമ ബംഗാളിലെ ന്യായ് യാത്ര. തൃണമൂൽ കോൺഗ്രസ്, സിപിഐഎം അടക്കമുള്ള ഇന്ത്യ സഖ്യത്തിലെ പാർട്ടികളെ കോൺഗ്രസ് യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ക്ഷണം ലഭിച്ചിട്ടില്ല എന്നാണ് മമത ബാനർജിയുടെ പ്രതികരണം.

തൃണമൂൽ കോൺഗ്രസ് പങ്കെടുത്താൽ സിപിഐഎം യാത്രയുടെ ഭാഗമാകില്ല എന്ന് കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമ ബംഗാളിൽ സഖ്യം ഇല്ലാതെ ഒറ്റയ്ക്ക് മത്സരിപ്പിക്കാനാണ് മമത ബാനർജിയുടെ തീരുമാനം. മമതയെ അനുനയിപ്പിക്കാനുള്ള ചർച്ചകൾ ഉടൻ കോൺഗ്രസ് ആരംഭിക്കും.

ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍; അടുക്കാതെ മമത
ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പശ്ചിമ ബംഗാളിൽ

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ ഭാരത് ജോഡോ ന്യായ് യാത്ര നാളെ ബിഹാറിൽ പ്രവേശിക്കും. നാളെയും മറ്റന്നാളും ബിഹാറിൽ പര്യടനം നടത്തിയ ശേഷം 31 ന് വീണ്ടും പശ്ചിമ ബംഗാളിൽ തിരിച്ച് എത്തും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചേക്കുമെന്നും ഇൻഡ്യാ മുന്നണി വിടുമെന്നുമുളള അഭ്യൂഹങ്ങൾ ശക്തമാണ്. ഇന്ന് ഉച്ചയോടെ നിതീഷിന്റെ ബിജെപിയിലേക്കുളള മടക്കത്തിൽ തീരുമാനമാകുമെന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com