റിപ്പബ്ലിക് ദിനം: മുഖ്യ അതിഥി ഇമ്മാനുവൽ മാക്രോൺ; 3 സേനകളിൽ നിന്നുള്ള വനിതാ സംഘം മാര്‍ച്ച് ചെയ്യും

സമസ്ത വിഭാഗങ്ങളിലും സ്ത്രീകൾ അണിനിരക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഇത്തവണത്തെ പ്രത്യേകത
റിപ്പബ്ലിക് ദിനം: മുഖ്യ അതിഥി ഇമ്മാനുവൽ മാക്രോൺ; 3 സേനകളിൽ നിന്നുള്ള വനിതാ  സംഘം മാര്‍ച്ച് ചെയ്യും

ന്യൂഡൽഹി: രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണാണ് മുഖ്യ അതിഥിയായി എത്തുന്നത്. സമസ്ത വിഭാഗങ്ങളിലും സ്ത്രീകൾ അണിനിരക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഇത്തവണത്തെ പ്രത്യേകത. രാവിലെ 10.30 നാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത്.

വികസിത ഭാരതമെന്ന ലക്ഷ്യത്തിനൊപ്പം രാജ്യത്തിൻ്റെ നാരീ ശക്തിയുടെ പ്രകടനവുമാകും റിപ്പബ്ലിക് ദിന പരേഡ്. റിപ്പബ്ലിക് ദിന പരേഡില്‍ ആദ്യമായി മൂന്ന് സേനകളിൽ നിന്നുള്ള വനിതാ ഓഫിസർമാരുടെ സംഘം ഒന്നിച്ച് മാര്‍ച്ച് ചെയ്യും. കര-നാവിക -വ്യോമ സേനകളിലെ 144 പേരാണ് പ്രത്യേക സംഘമായി മാർച്ച് ചെയ്യുക. സൈനിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യം കൂടാതെ സാംസ്കാരിക കലാ മേഖലയിൽ നിന്നുള്ള 100 പേർ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. ഡൽഹി പൊലീസ് സംഘത്തെ നയിക്കുന്നത് മലയാളി ഡിസിപി ശ്വേത കെ സുഗതനാണ്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹി പൊലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതയാകുകയാണ് തൃശ്ശൂര്‍ ചാലക്കുടി സ്വദേശിനി ശ്വേത കെ സുഗതൻ ഐപിഎസ്.

റിപ്പബ്ലിക് ദിനം: മുഖ്യ അതിഥി ഇമ്മാനുവൽ മാക്രോൺ; 3 സേനകളിൽ നിന്നുള്ള വനിതാ  സംഘം മാര്‍ച്ച് ചെയ്യും
75-ാമത് റിപ്പബ്ലിക് ദിനം; തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ പതാക ഉയർത്തും

ഫ്രാൻസിൽ നിന്നുള്ള 90 അംഗ സൈന്യവും 30 അംഗ ബാൻഡ് സംഘവും പരേഡിൽ പങ്കെടുക്കും. 13,000 വിശിഷ്ട അതിഥികൾക്കാണ് റിപ്പബ്ലിക് ദിനം പരേഡ് കാണാൻ ക്ഷണം ലഭിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മെട്രോ സ്റ്റേഷനുകൾ, റെയിൽ വേ സ്റ്റേഷനുകൾ വിമാനത്താവളം അടക്കം തന്ത്ര പ്രധാന ഇടങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com