ചൈനയിൽ വൻ ഭൂചലനം, ഡൽഹിയിൽ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി

200-ലധികം ആളുകളെ പ്രദേശത്ത് നിന്ന് അടിയന്തിരമായി ഒഴിപ്പിച്ചു
ചൈനയിൽ വൻ ഭൂചലനം, ഡൽഹിയിൽ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി

ന്യൂഡൽഹി: ചൈനയിലെ തെക്കൻ സിൻജിയാങ്ങിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലും അനുഭവപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കിർ​ഗിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് തെക്കൻ സിൻജിയാങ്. ഇന്ത്യൻ സമയം രാത്രി 11.29 ന് ആണ് ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം ഡൽഹിയിലെ ചില പ്രദേശങ്ങളിലുമുണ്ടായി. 80 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്‌മോളജി എക്സിൽ കുറിച്ചു.

ചൈനയിൽ ഭൂചലനത്തിൽ 47 പേർ മണ്ണിനടിയിലായതായി റിപ്പോർട്ടുണ്ട്. 200-ലധികം ആളുകളെ പ്രദേശത്ത് നിന്ന് അടിയന്തിരമായി ഒഴിപ്പിച്ചു. യുനാൻ പ്രവിശ്യയിലെ ഷെൻ‌സിയോങ് കൗണ്ടിയിൽ പുലർച്ചെ 5:51 നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി സിൻ‌ഹുവ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയിൽ പ്രകൃതിദുരന്തങ്ങൾ വർധിക്കുന്നുണ്ട്.

ചൈനയിൽ വൻ ഭൂചലനം, ഡൽഹിയിൽ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി
വിജയിക്കാനാവശ്യമായ സാഹചര്യമില്ല; അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ഡി സാന്റിസ്

ജനുവരി 11 ന് അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ നേരിയ ഭൂചലനത്തിൽ ഡൽഹിയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. കാബൂളിൽ നിന്ന് 241 കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം പാകിസ്താനിലും അനുഭവപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com