നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്; ഹിമന്ത ബിശ്വ ശര്‍മ്മയെ വിമര്‍ശിച്ച് കെ സി വേണുഗോപാല്‍

രാഹുലിനെതിരെ കേസെടുക്കാന്‍ പൊലീസിനോട് ഹിമന്ത ബിശ്വ ശര്‍മ്മ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.
നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്; ഹിമന്ത ബിശ്വ ശര്‍മ്മയെ വിമര്‍ശിച്ച് കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് ലാത്തികളെയും ബാരിക്കേഡുകളെയും ഭയപ്പെടുന്നില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. രാഹുലിനെതിരെ കേസെടുക്കാന്‍ പൊലീസിനോട് ഹിമന്ത ബിശ്വ ശര്‍മ്മ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. അതില്‍ അഴിമതിക്കാരും കുറ്റവാളികളും തോല്‍ക്കും. ജനങ്ങളുടെ ശക്തി വിജയം കാണുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജനങ്ങളെ പ്രകോപിപ്പിച്ചുവെന്ന് ആരോപിച്ചാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ് എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്; ഹിമന്ത ബിശ്വ ശര്‍മ്മയെ വിമര്‍ശിച്ച് കെ സി വേണുഗോപാല്‍
പൂനെ ഫിലിംഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാർത്ഥികള്‍ക്ക് മർദ്ദനം; ജയ്ശ്രീറാം വിളിച്ച് ബാനര്‍ കത്തിച്ചു

ഗുവാഹത്തിയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ കേസ് എടുക്കാന്‍ ഡിജിപിയോട് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്; ഹിമന്ത ബിശ്വ ശര്‍മ്മയെ വിമര്‍ശിച്ച് കെ സി വേണുഗോപാല്‍
'ജനങ്ങളെ പ്രകോപിപ്പിച്ചു'; രാഹുൽ ​ഗാന്ധിക്കെതിരെ കേസ് എടുക്കാൻ നിർദേശം നൽകി അസം മുഖ്യമന്ത്രി

അതേസമയം ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ന്യായ് യാത്ര തടസ്സപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഭയപ്പെടുത്താമെന്ന് കരുതേണ്ട. അസം മുഖ്യമന്ത്രി മനപൂര്‍വ്വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. യാത്രയ്ക്ക് അനുമതി നിഷേധിക്കുന്ന അസം സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്തന്ന് വ്യക്തമാണ്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് അസം മുഖ്യമന്ത്രിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com