ബിജെപി പ്രതിഷേധക്കാര്‍ക്ക് ഇടയിലേക്ക് ഇറങ്ങി രാഹുല്‍; യാത്രയ്ക്കിടെ നാടകീയ രംഗം

സുരക്ഷാ ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് തിരിച്ച് ബസ്സിലേക്ക് കയറ്റി
ബിജെപി പ്രതിഷേധക്കാര്‍ക്ക് ഇടയിലേക്ക് ഇറങ്ങി രാഹുല്‍; യാത്രയ്ക്കിടെ നാടകീയ രംഗം

ഗുഹാവത്തി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയ്ക്കിടെ നാടകീയ രംഗങ്ങള്‍. യാത്ര തടസപ്പെടുത്താന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരുടെ ഇടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങിച്ചെന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് തിരിച്ച് ബസ്സിലേക്ക് കയറ്റി.

അസമിലെ സോണാതിപൂരില്‍ എത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. രാഹുല്‍ ഗാന്ധി യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഇരു വശത്തും നിന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊടിയുമായി മുദ്രാവാക്യം വിളിച്ച സാഹചര്യത്തിലാണ് രാഹുല്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇറങ്ങിയത്.

നേരത്തേയും അസമില്‍ ന്യായ് യാത്രയ്ക്ക് നേരെ ആക്രമണമുണ്ടായതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചിരുന്നു. ജയറാം രമേശിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചതായാണ് പരാതി. സുനിത്പൂരിലെ ജുമുഗുരിഹാട്ടില്‍ വെച്ചായിരുന്നു അക്രമം. ആക്രമണത്തിന് പിന്നില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണെന്ന് ജയറാം രമേശ് ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com