ഗുജറാത്തിൽ നാടൻ മദ്യം കുടിച്ച് രണ്ട് മരണം

മദ്യത്തിന്റെ അമിത ഉപയോഗമാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം
ഗുജറാത്തിൽ നാടൻ മദ്യം കുടിച്ച് രണ്ട് മരണം

ഗാന്ധിനഗർ: നാടൻ മദ്യം കുടിച്ച് ഗുജറാത്തിൽ രണ്ടു മരണം. ലിഹോദ ഗ്രാമത്തിൽ നിന്നുള്ള തൊഴിലാളികളായ വിക്രം താക്കൂർ (35), കനാജി ജാല (40) എന്നിവരാണ് മരിച്ചത്. എന്നാൽ മദ്യത്തിന്റെ അമിത ഉപയോഗമാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. മീഥൈൽ ആൽക്കഹോളിന്റെ സാന്നിധ്യമില്ലെന്ന് വ്യക്തമാക്കുന്ന ഫോറൻസിക് സയൻസ് ലാബിന്റെ റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചുവെന്ന് പൊലീസ് സൂപ്രണ്ട് രവി തേജ വാസംസെട്ടി പറഞ്ഞു.

കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അതിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു. തൊഴിലാളികൾക്ക് നാടൻ മദ്യം വിറ്റയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com