മൂന്ന് കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനം

എംപിമാർ പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നിൽ ഖേദം പ്രകടിപ്പിച്ചതോടെയാണ് സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനം
മൂന്ന് കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനം

ഡൽഹി: കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാൻ തീരുമാനം. കെ ജയകുമാർ, അബ്ദുൾ ഖാലിഖ്, കെ ജയകുമാർ, വിജയ് വസന്ത് എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കും. എംപിമാർ പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നിൽ ഖേദം പ്രകടിപ്പിച്ചതോടെയാണ് സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്. സ്പീക്കറുടെ പോഡിയത്തില്‍ കയറിയതിലാണ് എംപിമാര്‍ ഖേദം പ്രകടിപ്പിച്ചത്. പ്രിവിലേജസ് കമ്മിറ്റി സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ഡിസംബർ 18ന് ലോക്സഭയിലെ 33 എംപിമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരിൽ മൂന്ന് പേരുടെ സസ്പെൻഷനാണ് ഇപ്പോൾ പിൻവലിക്കുന്നത്. പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ ലോക്സഭയിൽ പ്രതിഷേധിച്ചതിനായിരുന്നു സസ്പെൻഷൻ. അസ്സമിലെ ബാർപെറ്റയിൽ നിന്നുള്ള എംപിയാണ് ഖാലിഖ്. വസന്ത്, കന്യാകുമാരി മണ്ഡലത്തിലെയും ജയകുമാർ, നാമക്കൽ മണ്ഡലത്തിലെയും എംപിമാരാണ്.

ബിജെപിയുടെ സുനിൽ കുമാർ സിംഗാണ് പ്രിവിലേജസ് കമ്മിറ്റിയുടെ തലവൻ. വെള്ളിയാഴ്ച നടന്ന യോഗത്തിലാണ് മൂന്ന് കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനം. തീരുമാനം തിങ്കളാഴ്ച ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അയയ്ക്കും. സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് അടുത്ത ആഴ്ച പുറത്തിറക്കും.

മൂന്ന് കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനം
പിണറായിയുടെ വീട്ടില്‍ ഒരു പെട്ടിയുണ്ട്, അഴിമതിപ്പണം ഈ മാജിക് ബോക്‌സിലേക്കാണ് വരുന്നത്: വി ഡി സതീശന്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com