ഗുസ്തി ഫെഡറേഷന്റെ സസ്പെൻഷൻ; ഭാരവാഹികൾ കോടതിയിലേക്ക്

ഫെഡറേഷനെ ജനാധിപത്യപരമായാണ് തിരഞ്ഞെടുത്തതെന്നാണ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിം​ഗിന്റെ വാദം.
ഗുസ്തി ഫെഡറേഷന്റെ സസ്പെൻഷൻ; ഭാരവാഹികൾ കോടതിയിലേക്ക്

ഡൽഹി: ​ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതിയെ സസ്പെൻഡ് ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ സമിതി കോടതിയിലേക്ക്. അടുത്ത ആഴ്ച കോടതിയെ സമീപിക്കാനാണ് ഭാരവാഹികളുടെ തീരുമാനം. ദേശീയ കായിക മന്ത്രാലയത്തിന്റെ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഡിസംബർ 24ന് ​ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്തത്. പിന്നാലെ താൽക്കാലിക അഡ് ഹോക് കമ്മറ്റിയെയും ​ഗുസ്തി ഫെഡറേഷന്റെ നടത്തിപ്പിന് നിയോ​ഗിച്ചിരുന്നു.

ഫെഡറേഷനെ ജനാധിപത്യപരമായാണ് തിരഞ്ഞെടുത്തതെന്നാണ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിം​ഗിന്റെ വാദം. സാഗ്രെബ് ഓപ്പൺ ​​ഗ്രാൻഡ് പ്രിക്സിനായി ടീമുകളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെ‍‍ഡറേഷൻ ഇല്ലാതെ എങ്ങനെയാണ് ​ഗുസ്തി മത്സരങ്ങൾ നടത്തുകയെന്നും സഞ്ജയ് സിം​ഗ് ചോദിച്ചു.

ഗുസ്തി ഫെഡറേഷന്റെ സസ്പെൻഷൻ; ഭാരവാഹികൾ കോടതിയിലേക്ക്
ബുംറയ്ക്ക് അഞ്ച് വിക്കറ്റ്, എ‍യ്ഡാൻ മാക്രത്തിന് സെഞ്ചുറി; ഇന്ത്യയ്ക്ക് 79 റൺസ് വിജയലക്ഷ്യം

ജനുവരി 16ന് ഫെഡറേഷൻ ഭാരവാഹികൾ യോ​ഗം ചേരും. ഇതിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ ഫെഡറേഷനെ പുഃനസ്ഥാപിക്കണമെന്ന് ജൂനിയർ താരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശീലനം നടത്തിയിട്ടും ​ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നില്ലെന്നാണ് ജൂനിയർ താരങ്ങളുടെ വാദം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com