രാജ്യസഭാതിരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിനം; ഇഡിക്ക് മുന്നില്‍ ഹാജരാകാനാവില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമന്‍സിന് കെജ്രിവാള്‍ നല്‍കിയ മറുപടി ആംആദ്മി പാര്‍ട്ടി ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവെച്ചിട്ടുണ്ട്
രാജ്യസഭാതിരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിനം; ഇഡിക്ക് മുന്നില്‍ ഹാജരാകാനാവില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതികേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യസഭാ തിരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പ് എന്നിവ മുന്നില്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ ആവില്ലെന്നാണ് കെജ്‌രിവാള്‍ അറിയിച്ചത്. അതേസമയം ചോദ്യാവലി അയച്ചാല്‍ ഏത് ചോദ്യത്തിനും സന്തോഷത്തോടെ മറുപടി അയക്കാമെന്നും കെജ്‌രിവാള്‍ സമന്‍സിന് മറുപടി നല്‍കി. ഇത് മൂന്നാം തവണയാണ് കെജ്‌രിവാള്‍ അസൗകര്യം അറിയിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമന്‍സിന് കെജ്‌രിവാള്‍ നല്‍കിയ മറുപടി ആംആദ്മി പാര്‍ട്ടി ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സമന്‍സ് പ്രേരിതമാണെന്നും ഉപദ്രവിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്നും ആപ്പ് അഭിപ്രായപ്പെട്ടു. കേസില്‍ കെജ്രിവാളിനെ സാക്ഷിയായിട്ടാണോ പ്രതിയായിട്ടാണോ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിട്ടില്ല, ഹാജരാകേണ്ടതിന്റെ കാരണം പരാമര്‍ശിക്കുന്നില്ല, പൗരന്‍ എന്ന നിലയിലാണോ മുഖ്യമന്ത്രിയെന്ന നിലയിലാണോ പാര്‍ട്ടി കണ്‍വീനര്‍ എന്ന നിലയിലാണോ ഹാജരാകേണ്ടത് എന്ന് വ്യക്തമാക്കാത്തതിനാല്‍ ഒരു തെളിവിന്റെയും അടിസ്ഥാനത്തിലല്ലാത്ത അന്വേഷണമായി കണക്കാക്കുന്നുവെന്നും എക്‌സിലൂടെ വിശദീകരിച്ചു.

രാജ്യസഭാതിരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിനം; ഇഡിക്ക് മുന്നില്‍ ഹാജരാകാനാവില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍
'രാജ്യം മോദി ഗ്യാരൻ്റിയെ പറ്റി ചർച്ച ചെയ്യുന്നു'; എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

പാര്‍ട്ടി കണ്‍വീനര്‍ എന്ന നിലയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാണ്. ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുണ്ട് എന്നാണ് അരവിന്ദ് കെജ്രിവാളിന്റെ വിശദീകരണം. തന്റെ അറിവിലോ കൈവശമുള്ളതോ ആയ ഏതെങ്കിലും വിവരങ്ങളോ രേഖകളോ തേടുകയാണെങ്കില്‍ ഏത് ചോദ്യാവലിയോടും പ്രതികരിക്കുന്നതിന് സന്തോഷമേയുള്ളൂവെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ അയച്ച സമന്‍സിനോട് കെജ്രിവാള്‍ രൂക്ഷഭാഷയിലായിരുന്നു പ്രതികരിച്ചത്. ബിജെപിയുടെ നിര്‍ദ്ദേശപ്രകാരം നിയമവിരുദ്ധമായാണ് തനിക്ക് നോട്ടീസ് അയച്ചതെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com