ഗുജറാത്തിൽ മൂന്നുവയസുകാരി കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനത്തിന് സൈന്യവും

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പെൺകുട്ടി കുഴൽക്കിണറിൽ വീണത്
ഗുജറാത്തിൽ മൂന്നുവയസുകാരി  കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനത്തിന് സൈന്യവും

ദ്വാരക: ഗുജറാത്തിൽ മൂന്നുവയസുകാരി 30 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. ദേവ്ഭൂമി ദ്വാരകയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കളിക്കുന്നതിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പെൺകുട്ടി റാൺ ഗ്രാമത്തിലെ കുഴൽക്കിണറിൽ വീണതെന്ന് ഡെപ്യൂട്ടി കളക്ടർ എച്ച്ബി ഭഗോറ പറഞ്ഞു.

ഗുജറാത്തിൽ മൂന്നുവയസുകാരി  കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനത്തിന് സൈന്യവും
ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ;6 മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു

സൈനിക ഉദ്യോഗസ്ഥരും പ്രാദേശിക അധികാരികളും അടങ്ങുന്ന ടീമുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സൈന്യവും ലോക്കൽ പൊലീസും അഗ്നിശമന സേനാംഗങ്ങളും അടങ്ങുന്ന രക്ഷാപ്രവർത്തകർക്ക് കുട്ടിയെ 10 അടിയോളം ഉയർത്താൻ കഴിഞ്ഞതായാണ് വിവരം. ആരോഗ്യവകുപ്പിന്റെ സംഘം കുഴൽക്കിണറിലേക്ക് ഓക്‌സിജൻ പമ്പ് ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com