മണിപ്പൂരിൽ ആയുധധാരികളും സുരക്ഷാസേനയും തമ്മിൽ വെടിവെപ്പ്; ഒരു പൊലീസ് ഉദ്യോ​ഗസ്ഥന് പരിക്ക്

'സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ചില ദുഷ്ടശക്തികൾ ശ്രമിക്കുന്നു'
മണിപ്പൂരിൽ ആയുധധാരികളും സുരക്ഷാസേനയും തമ്മിൽ വെടിവെപ്പ്; ഒരു പൊലീസ് ഉദ്യോ​ഗസ്ഥന് പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. അതിർത്തി പ്രദേശമായ മൊറേയിൽ ആയുധധാരികളും സുരക്ഷസേനയും തമ്മിൽ വെടിവെപ്പുണ്ടായി. വെടിവെപ്പിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. പ്രദേശത്തെ രണ്ട് വീടുകൾ തീയിട്ട് നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥനെ അസം റൈഫിൾസിന്റെ ക്യാംപിലേക്ക് മാറ്റി. മണിപ്പൂരിലെ മലയോര ജില്ലയായ കാങ്‌പോക്പിയിൽ ഒരു യുവാവിനെ അജ്ഞാതർ വെടിവച്ചു കൊന്നതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ആണ് യുവാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

മണിപ്പൂരിൽ ആയുധധാരികളും സുരക്ഷാസേനയും തമ്മിൽ വെടിവെപ്പ്; ഒരു പൊലീസ് ഉദ്യോ​ഗസ്ഥന് പരിക്ക്
കായിക താരങ്ങളുടെ പ്രതിഷേധം തുടരുന്നു;വിനേഷ് ഫോഗട്ട് ഖേല്‍രത്‌ന ഫലകം കർത്തവ്യപഥ് റോഡില്‍വെച്ച് മടങ്ങി

യുവാവിന്റെ മരണത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗ് അനുശോചനം അറിയിച്ചു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ചില ദുഷ്ടശക്തികൾ ശ്രമിക്കുന്നു. ഇത് നിർഭാഗ്യകരമായ സംഭവമാണ്. ഇതിൽ സർക്കാർ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെ പിടികൂടാൻ ഓപ്പറേഷൻ തുടരുകയാണ്. കുറ്റവാളികളെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പല ​ഗോത്ര വിഭാ​ഗങ്ങളും കഠിനമായി ശ്രമിക്കുന്നുണ്ട്. പുതിയ സംഭവം അങ്ങേയറ്റം അപലപനീയമാണ്. നമുക്ക് ചർച്ച നടത്തി പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കാം,' മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com