രാമക്ഷേത്ര പ്രതിഷ്ഠ; ക്ഷണിച്ചാല്‍ പങ്കെടുക്കും, ഇതുവരെ ക്ഷണിച്ചില്ലെന്ന് ജെഡിയു

രാമക്ഷേത്രം വിശ്വാസത്തിന്റെ വിഷയമാണെന്ന് ജെഡിയു വക്താവ് കെ സി ത്യാഗി പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠ; ക്ഷണിച്ചാല്‍ പങ്കെടുക്കും, ഇതുവരെ ക്ഷണിച്ചില്ലെന്ന് ജെഡിയു

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമെന്ന് ജെഡിയു. ഇതുവരെ പാര്‍ട്ടിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും നേതൃത്വം പറഞ്ഞു. രാമക്ഷേത്രം വിശ്വാസത്തിന്റെ വിഷയമാണെന്ന് ജെഡിയു വക്താവ് കെ സി ത്യാഗി പറഞ്ഞു.

അതേസമയം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജെഡിയു ദേശീയ അധ്യക്ഷനായി. ദില്ലിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. രാവിലെ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ രാജീവ് രഞ്ജന്‍ സിംഗ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. നിതീഷ് കുമാറിന്റെ പേര് രാജീവ് രഞ്ജന്‍ തന്നെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. രാജീവ് രഞ്ജന്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി അടുക്കുന്നു എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പിന്നാലെയാണ് നേതൃമാറ്റം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com