ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം

ഐപിസിക്ക് പകരമാണ് ഭാരതീയ ന്യായ സംഹിത
ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾക്ക്  രാഷ്ട്രപതിയുടെ അംഗീകാരം

ഡൽഹി: ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾക്ക് രാഷ്ട്രപതി ദ്രൌപതി മുർമു അംഗീകാരം നൽകി. ഇതോടെ ഐപിസി, സിആർപിസി, എവിഡൻസ് ആക്ട് എന്നിവ ഇല്ലാതാവുകയും ഭാരതീയ ന്യായ സംഹിത, ഭാരതീയ സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവ നിയമങ്ങളാവുകയും ചെയ്തു. നേരത്തേ പാർലമെന്റിൽ ഈ ബില്ലുകൾ പാസായിരുന്നു. പിന്നാലെയാണ് ഇന്ന് രാഷ്ട്രപതി ഈ ബില്ലുകൾക്ക് അം​ഗീകാരം നൽകിയിരിക്കുന്നത്.

ഐപിസിക്ക് പകരമായിരുന്നു ഭാരതീയ ന്യായ സംഹിത അവതരിപ്പിച്ചത്. സിആർപിസി ആണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാക്കിയത്. തെളിവു നിയമമാണ് ഭാരതീയ സാക്ഷ്യ എന്നാക്കിയിരുന്നത്. പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബില്ലുകൾ അവതരിപ്പിച്ചത്.

ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾക്ക്  രാഷ്ട്രപതിയുടെ അംഗീകാരം
സുപ്രധാന ക്രിമിനല്‍ നിയമ ബില്ലുകള്‍ ലോക്‌സഭയില്‍ പാസായി

ഐപിസിയിലെ 22 വകുപ്പുകൾ റദ്ദാക്കി 175 വകുപ്പുകൾക്ക് മാറ്റം വരുത്തിയാണ് ഒമ്പത് പുതിയ വകുപ്പുകൾ ചേർത്ത് ഭാരതീയ ന്യായ സംഹിത തയ്യാറാക്കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിൽ സിആര്‍പിസിയുടെ 9 വകുപ്പുകൾ റദ്ദാക്കിയിരുന്നു. 107 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തു. ഒമ്പതെണ്ണം പുതിയതായി ചേർത്തിരുന്നു. തെളിവ് നിയമത്തിലെ 5 വകുപ്പുകൾ റദ്ദാക്കുകയും 23 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഒരു വകുപ്പ് അധികമായി ചേർത്തുമാണ് ഭാരതീയ സാക്ഷ്യ ബിൽ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com