'ഭർത്താവിനെതിരെ തെറ്റായ ആരോപണം ഉന്നയിക്കുക, 'വുമണൈസര്‍' എന്ന് വിളിക്കുക'; ക്രൂരതയെന്ന് കോടതി

ഒരു വ്യക്തിയും തങ്ങളുടെ പങ്കാളിയില്‍ നിന്നും അത്തരം അനാദരവ് പ്രതീക്ഷിക്കില്ലെന്നും അത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും ബെഞ്ച് ചൂണ്ടികാട്ടി
'ഭർത്താവിനെതിരെ തെറ്റായ ആരോപണം ഉന്നയിക്കുക, 'വുമണൈസര്‍' എന്ന് വിളിക്കുക'; ക്രൂരതയെന്ന് കോടതി

ന്യൂഡല്‍ഹി: തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു പുരുഷനെ പരസ്യമായി അപമാനിക്കുകയും ഓഫീസില്‍ 'വുമണൈസര്‍' എന്ന് മുദ്രകുത്തുകയും ചെയ്യുന്നത് ക്രൂരതയെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയുടെ പ്രവൃത്തികള്‍ കടുത്ത ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ വിവാഹമോചന ഹര്‍ജി ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്, ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരസ്പര വിശ്വാസം, ബഹുമാനം, ആശ്രയം എന്നിവയാണ് വിവാഹത്തിന്റെ മൂന്ന് തൂണുകളെന്നും നിരീക്ഷിച്ചു.

ഒരു വ്യക്തിയും തങ്ങളുടെ പങ്കാളിയില്‍ നിന്നും അത്തരം അനാദരവ് പ്രതീക്ഷിക്കില്ലെന്നും അത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും ബെഞ്ച് ചൂണ്ടികാട്ടി. പങ്കാളിയുടെ 'അപകീര്‍ത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതും അടിസ്ഥാനരഹിതവുമായ' ആരോപണങ്ങള്‍ മറ്റൊരാളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത് അങ്ങേയറ്റം ക്രൂരമായ പ്രവര്‍ത്തിയാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

'ഭർത്താവിനെതിരെ തെറ്റായ ആരോപണം ഉന്നയിക്കുക, 'വുമണൈസര്‍' എന്ന് വിളിക്കുക'; ക്രൂരതയെന്ന് കോടതി
മന്ത്രി അഹമ്മദ് ദേവര്‍കോവിലും ആൻ്റണി രാജുവും രാജി സമർപ്പിച്ചു

ആറ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധിക്കെതിരെ ഭാര്യ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് കോടതിയുടെ നിരീക്ഷണം. പരസ്പര ബഹുമാനവും വിശ്വാസവും ഉണ്ടെങ്കിലേ വിവാഹബന്ധം നിലനില്‍ക്കുകയുള്ളൂ. അര്‍ധ സത്യവും പാതി വിശ്വാസവും ബഹുമാനവും ബന്ധം തകര്‍ക്കുമെന്നും കോടതി ചൂണ്ടികാട്ടി.

കുട്ടിയെ ഭര്‍ത്താവില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റാനുള്ള ശ്രമം ഭാര്യ നടത്തി. ചില സമയങ്ങളില്‍ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിക്കുന്ന തരത്തില്‍ ഭര്‍ത്താവ് മാനസിക സമ്മര്‍ദത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നും കോടതി പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com