ശ്വാസംമുട്ടി ഡല്‍ഹി; കൂടുതൽ നിയന്ത്രണങ്ങൾ

അടിയന്തര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമാകില്ല
ശ്വാസംമുട്ടി ഡല്‍ഹി; കൂടുതൽ നിയന്ത്രണങ്ങൾ

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ഡൽഹി സർക്കാർ. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 400 പോയിന്റിലേക്ക് ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി മലിനീകരണ തോത് കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ഇതിന്റെ ഭാഗമായി ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ ബിഎസ് 3 പെട്രോള്‍ വാഹനങ്ങൾക്കും ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നാണ് റിപ്പോര്‍ട്ട്. നിരോധനം മറികടന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് 20,000 രൂപ വരെ പിഴ ചുമത്തുമെന്നാണ് ഗതാഗത വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

ശ്വാസംമുട്ടി ഡല്‍ഹി; കൂടുതൽ നിയന്ത്രണങ്ങൾ
ഗുജറാത്ത് തീരത്ത് ഇസ്രയേല്‍ ബന്ധമുള്ള എണ്ണകപ്പല്‍ ആക്രമിച്ചു; പിന്നില്‍ ഇറാന്‍ എന്ന് പെന്റഗണ്‍

അടിയന്തര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമാകില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഡൽഹിയിൽ നിർമാണപ്രവർത്തനങ്ങൾ, ഖനനം തുടങ്ങിയവ നിരോധിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com