ഗുജറാത്ത് ഇനി 'ഡ്രൈ സ്റ്റേറ്റ്' അല്ല; ഗിഫ്റ്റ് സിറ്റിയില്‍ മദ്യം ഉപയോഗിക്കാം,അനുമതി നല്‍കി സർക്കാർ

ഗിഫ്റ്റ് സിറ്റി തൊഴിലാളികൾക്കും സന്ദർശകർക്കും ഇനിമുതൽ മദ്യം ഉപയോഗിക്കാം
ഗുജറാത്ത് ഇനി 'ഡ്രൈ സ്റ്റേറ്റ്' അല്ല; ഗിഫ്റ്റ് സിറ്റിയില്‍ മദ്യം  ഉപയോഗിക്കാം,അനുമതി നല്‍കി സർക്കാർ

ഗാന്ധിനഗർ: ഗുജറാത്തിലെ ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയി(ഗിഫ്റ്റ് സിറ്റി)ലെ തൊഴിലാളികൾക്കും സന്ദർശകർക്കും ഗുജറാത്ത് സർക്കാർ മദ്യം ഉപയോഗിക്കാൻ അനുമതി നൽകി.

"വൈൻ ആൻഡ് ഡൈൻ" സേവനം നൽകുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ മദ്യം വിൽക്കാം. ഇതുകൂടാതെ, ഓരോ കമ്പനിയുടെയും സന്ദർശകർക്ക് ആ കമ്പനിയിലെ സ്ഥിരം ജീവനക്കാരുടെ സാന്നിധ്യത്തിൽ താൽക്കാലിക പെർമിറ്റുള്ള ഹോട്ടലുകൾ / റെസ്റ്റോറന്റുകൾ / ക്ലബ്ബുകൾ എന്നിവിടങ്ങളിൽ നിന്നും മദ്യം കഴിക്കാനും അനുമതിയുണ്ട്.

ഗിഫ്റ്റ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകൾ/ റെസ്റ്റോറന്റുകൾ/ ക്ലബ്ബുകൾ എന്നിവയ്ക്ക് വൈൻ, ഡൈൻ സൗകര്യത്തിന് അനുമതി നൽകുന്ന FL3 ലൈസൻസ് ലഭിക്കും. ഗിഫ്റ്റ് സിറ്റിയിൽ "ഗ്ലോബൽ ബിസിനസ് ഇക്കോസിസ്റ്റം" നൽകാനുള്ള ശ്രമത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com