പദ്മശ്രീ തിരിച്ചു നൽകാൻ ബജ്റംഗ് പൂനിയ; പ്രതിഷേധം ശക്തമാക്കി കായിക താരങ്ങൾ

'സർക്കാർ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് ഞങ്ങൾ സമരം നിർത്തിയത്'
പദ്മശ്രീ തിരിച്ചു നൽകാൻ ബജ്റംഗ് പൂനിയ; പ്രതിഷേധം ശക്തമാക്കി കായിക താരങ്ങൾ

ഡൽഹി: ​ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷൺ പാനലിന്റെ വിജയത്തിന് പിന്നാലെ പ്രതിഷേധം ശക്തമാക്കാൻ കായിക താരങ്ങൾ. പദ്മശ്രീ അവാർഡ് തിരിച്ചുനൽകി പ്രതിഷേധം അറിയിക്കാനാണ് ഇപ്പോൾ ബജ്റം​ഗ് പൂനിയയുടെ തീരുമാനം. ഇക്കാര്യം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയക്കുന്നതായി ബജ്റം​ഗ് പൂനിയ എക്സിൽ കുറിച്ചു.

'പ്രിയപ്പെട്ട പ്രധാനമന്ത്രി, താങ്കൾക്ക് സുഖമെന്ന് കരുതുന്നു. താങ്കൾ തിരിക്കിലാണെന്ന് അറിയാം. എങ്കിലും രാജ്യത്തെ ​ഗുസ്തി താരങ്ങൾക്ക് വേണ്ടിയാണ് താൻ ഈ കത്ത് എഴുതുന്നത്. ഈ വർഷം ജനുവരിയിൽ രാജ്യത്തെ വനിതാ ​ഗുസ്തി താരങ്ങൾ ബ്രിജ്ഭൂഷൺ സിം​ഗിനെതിരെ നടത്തിയ സമരത്തെ കുറിച്ച് താങ്കൾ അറിയണം. ലൈം​ഗിക അതിക്രമത്തിനെതിരെയാണ് അവർ സമരം നടത്തിയത്. ഞാനും അവർക്കൊപ്പം സമരം നടത്തി. സർക്കാർ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് ഞങ്ങൾ സമരം നിർത്തിയത്'. ബജ്റം​ഗ് പൂനിയ കത്തിൽ പറയുന്നു.

'മൂന്ന് മാസം കഴിഞ്ഞിട്ടും ബ്രിജ്ഭൂഷണെതിരെ എഫ്ഐആർ എടുത്തില്ല. ഏപ്രീൽ മാസം ഞങ്ങൾ വീണ്ടും തെരുവിലിറങ്ങി. ജനുവരിയിൽ 12 പരാതികൾ ഉണ്ടായിരുന്നു. ഏപ്രീലിൽ ഇത് ഏഴായി കുറഞ്ഞു. ബ്രിജ്ഭൂഷൺ സിം​ഗിന്റെ സ്വാധീനം പരാതിയുടെ എണ്ണം കുറച്ചു. ഞങ്ങളുടെ സമരം 40 ദിവസം കടന്നുപോയി. ഞങ്ങൾ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ​ഗംഗാ നദിയിൽ ഒഴുക്കി പ്രതിഷേധിക്കുവാൻ തീരുമാനിച്ചു. എന്നാൽ കർഷക നേതാക്കളാണ് ഞങ്ങളെ തടഞ്ഞത്. അന്ന് കേന്ദ്ര കായിക മന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഞങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു'. ബജ്റം​ഗ് പൂനിയ വ്യക്തമാക്കി.

പദ്മശ്രീ തിരിച്ചു നൽകാൻ ബജ്റംഗ് പൂനിയ; പ്രതിഷേധം ശക്തമാക്കി കായിക താരങ്ങൾ
താരങ്ങൾ തോൽക്കുമ്പോൾ; സാക്ഷി വിരാമമിട്ടത് ​ഗുസ്തിയെ അടയാളപ്പെടുത്തിയ കരിയർ

'ഡിസംബർ 21ന് ഫെഡറേഷനിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ബ്രിജ്ഭൂഷന്റെ സഹായികൾ വീണ്ടും തലപ്പത്തെത്തി. ​ഗുസ്തി ഫെഡറേഷൻ ബ്രിജ്ഭൂഷന്റെ സ്വാധീനത്തിൽ തുടരുമെന്ന് മനസിലാക്കിയ സാക്ഷി മാലിക് ​ഗുസ്തി കരിയർ അവസാനിപ്പിച്ചു. ഇന്നലെ രാത്രിയിൽ ഞങ്ങളെല്ലാം കരയുകയായിരുന്നു. ഇനിയെന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ല. സർക്കാർ എനിക്ക് ഒരുപാട് അം​ഗീകാരങ്ങൾ നൽകിയിട്ടുണ്ട്. പദ്മശ്രീയും അർജുന അവാർഡും ഖേൽ രത്നയും എനിക്ക് ലഭിച്ചു. എന്നാൽ ഇപ്പോൾ ഇവയെല്ലാം എനിക്ക് വലിയ ഭാരമായി തോന്നുന്നു.' ബജ്റം​ഗ് പൂനിയയുടെ കത്തിൽ പറയുന്നു.

ഇന്നലെ ബ്രിജ്ഭൂഷൺ പാനലിലെ സഞ്ജയ് സിം​ഗ് ​ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ സാക്ഷി മാലിക് ​ഗുസ്തി കരിയർ അവസാനിപ്പിച്ചിരുന്നു. വാർത്താ സമ്മേളനത്തിൽ വികാരഭരിതമായാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്. ബ്രിജ്ഭൂഷണെതിരെ ഹൃദയം കൊണ്ടാണ് പോരാടിയത്. എന്നാൽ അയാളുടെ സഹായി തിരഞ്ഞെടുപ്പിൽ വിജയിച്ചു. താൻ ​ഗുസ്തിയിൽ സുരക്ഷിതയായി തോന്നുന്നില്ലെന്നും സാക്ഷി മാലിക് പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com