ഡിഎംഡികെയ്ക്ക് പുതിയ നേതൃത്വം; പ്രേമലത വിജയകാന്ത് ജനറല്‍ സെക്രട്ടറി

2005 സെപ്തംബറില്‍ പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ വിജയകാന്താണ് പാര്‍ട്ടി പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും
ഡിഎംഡികെയ്ക്ക് പുതിയ നേതൃത്വം; പ്രേമലത വിജയകാന്ത് ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി: ഡിഎംഡികെയ്ക്ക് പുതിയ നേതൃത്വം. നടന്‍ വിജയകാന്തിന്റെ ഭാര്യയും പാര്‍ട്ടി ട്രഷററുമായിരുന്ന പ്രേമലതയെ ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ ചേര്‍ന്ന ഡിഎംഡികെയുടെ പതിനെട്ടാമത് എക്‌സിക്യൂട്ടീവ് ആന്‍ഡ് ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഡിഎംഡികെ സ്ഥാപകനും പാര്‍ട്ടി പ്രസിഡന്റുമായ വിജയകാന്ത് യോഗത്തില്‍ പങ്കെടുത്തു.

അനാരോഗ്യത്തെ തുടര്‍ന്ന് വിജയകാന്ത് ആശുപത്രിയിലായിരുന്നു. ആശുപത്രി വിട്ട് ഇത് ആദ്യമായാണ് നടന്‍ ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. അനാരോഗ്യം മൂലം വിജയകാന്ത് വിട്ടുനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി നേതൃത്വതം സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രേമലതയെ നേതൃത്വത്തിലേക്ക് ഉയര്‍ത്തുന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് കൂടിയാണ് നീക്കം.

ഡിഎംഡികെയ്ക്ക് പുതിയ നേതൃത്വം; പ്രേമലത വിജയകാന്ത് ജനറല്‍ സെക്രട്ടറി
ആന്ധ്രയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ വൈ എസ് ശര്‍മ്മിള?; ജനുവരിയില്‍ പാര്‍ട്ടിയില്‍ ചേരും

2005 സെപ്തംബറില്‍ പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ വിജയകാന്താണ് പാര്‍ട്ടി പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും. 2011 ലെ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായി ചേര്‍ന്ന് മത്സരിച്ച ഡിഎംഡികെ 29 സീറ്റില്‍ വിജയിച്ചിരുന്നു. എന്നാല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 165 സീറ്റിലും പരാജയപ്പെട്ടത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു.

അതിനിടെ വിജയകാന്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കെതിരെ പ്രേമലത രംഗത്തെത്തി. ദയവുചെയ്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആളുകളുടെ വൈകാരിതയ്ക്ക് മേല്‍ മുറിവേല്‍പ്പിക്കരുതെന്നും പ്രേമലത പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com