രാജസ്ഥാനില്‍ ട്വിസ്റ്റ്; ഭജന്‍ലാല്‍ ശര്‍മ്മ മുഖ്യമന്ത്രി

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന വസുന്ധര രാജയെ വേദിയിലിരുത്തിയാണ് ഭജന്‍ലാല്‍ ശര്‍മ്മയുടെ പേര് പ്രഖ്യാപിച്ചത്.
രാജസ്ഥാനില്‍ ട്വിസ്റ്റ്; ഭജന്‍ലാല്‍ ശര്‍മ്മ മുഖ്യമന്ത്രി

ജയ്പൂര്‍: രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മ മുഖ്യമന്ത്രിയാവും. സംഗനേര്‍ സീറ്റില്‍ നിന്നും വിജയിച്ച ഭജന്‍ലാല്‍ ശര്‍മ ആദ്യമായാണ് നിയമസഭയിലേക്ക് എത്തുന്നത്. കോണ്‍ഗ്രസിന്റെ പുഷ്‌പേന്ദ്ര ഭരദ്വാജുമായി 48,081 വോട്ടുകള്‍ക്കായിരുന്നു ഭജന്‍ലാല്‍ ശര്‍മ്മയുടെ വിജയം. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് ഭജന്‍ലാല്‍ ശര്‍മ.

രാജസ്ഥാനില്‍ ട്വിസ്റ്റ്; ഭജന്‍ലാല്‍ ശര്‍മ്മ മുഖ്യമന്ത്രി
സ്വവർഗ ലൈംഗികതയും വിവാഹേതര ലൈംഗിക ബന്ധവും കുറ്റകരമാക്കൽ; വിയോജിപ്പ് രേഖപ്പെടുത്തി നരേന്ദ്രമോദി

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന വസുന്ധര രാജയെ വേദിയിലിരുത്തിയാണ് ഭജന്‍ലാല്‍ ശര്‍മ്മയുടെ പേര് പ്രഖ്യാപിച്ചത്. ഗജേന്ദ്ര ഷെഖാവത്ത്, ദിയ കുമാരി, അനിത ഭാദേല്‍ എന്നിവരുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു.

ദിയാകുമാരിയും പ്രേംചന്ദ് ഭൈരവയും ഉപ മുഖ്യമന്ത്രിയാവും. എംഎല്‍എ വാസുദേവ് ദേവ്‌നാനിയെ സ്പീക്കറായി തിരഞ്ഞെടുത്തു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്നു വാസുദേവ് ദേവ്‌നാനി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com