പ്രത്യയശാസ്ത്രത്തിനൊപ്പം തന്ത്രവും വേണം; പരാജയം കോണ്‍ഗ്രസിന്റേത് മാത്രമെന്ന് മമത

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിലാണ് മമതയുടെ പ്രതികരണം
പ്രത്യയശാസ്ത്രത്തിനൊപ്പം തന്ത്രവും വേണം; പരാജയം കോണ്‍ഗ്രസിന്റേത് മാത്രമെന്ന് മമത

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. 'ഇന്‍ഡ്യാ' മുന്നണിയിലെ കക്ഷികളുമായി സീറ്റ് പങ്കിടല്‍ നടത്താതിരുന്നതിനാലാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടതെന്ന് മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. ഇത് കോണ്‍ഗ്രസിന്റെ മാത്രം പരാജയമാണ്. ജനങ്ങളുടേത് അല്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.

'തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇന്‍ഡ്യാ മുന്നണി വോട്ടുകള്‍ ഏകീകരിച്ചിരുന്നെങ്കില്‍ മധ്യപ്രദേശിലും ഛത്തീസിഗഢിലും രാജസ്ഥാനിലും വിജയിക്കാമായിരുന്നു. അതൊരു സത്യമാണ്. സീറ്റ് പങ്കിടല്‍ നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. വോട്ട് വിഭജിച്ചുപോയതുകൊണ്ടാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്.' മമതാ ബാനര്‍ജി പറഞ്ഞു. പ്രത്യയശാസ്ത്രത്തിനൊപ്പം തന്ത്രവും വേണം. സീറ്റ് പങ്കിടല്‍ നടന്നാല്‍ 2024 ല്‍ ബിജെപി അധികാരത്തില്‍ എത്തില്ലെന്നും മമത പറഞ്ഞു.

പ്രത്യയശാസ്ത്രത്തിനൊപ്പം തന്ത്രവും വേണം; പരാജയം കോണ്‍ഗ്രസിന്റേത് മാത്രമെന്ന് മമത
മിസോറാമിൽ കരുത്ത്കൂട്ടി സോറം പീപ്പിൾസ് മൂവ്മെന്റ്; മുഖ്യമന്ത്രി സ്ഥാനാർത്ഥി ലാൽദുഹോമയ്ക്ക് ജയം

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിലാണ് മമതയുടെ പ്രതികരണം. തെലങ്കാനയില്‍ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് മിസോറാമില്‍ ഒറ്റ സീറ്റില്‍ മാത്രമാണ് വിജയിച്ചത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇന്‍ഡ്യാ സഖ്യം ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും തെറ്റുകള്‍ തിരുത്തുമെന്നും മമത പറഞ്ഞു. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പരാജയത്തില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി എസ്പി സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ബിജെപിക്കെതിരായ പോരാട്ടത്തിന് സ്വന്തം ഇടങ്ങളില്‍ പ്രാദേശികപാര്‍ട്ടികള്‍ കരുത്ത് കാട്ടണമെന്ന് അഖിലേഷ് യാദവ് നിര്‍ദേശിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com