രാജസ്ഥാനിൽ ബിജെപി വിജയം പ്രവചിച്ച് ന്യൂസ് 18 എക്സിറ്റ് പോൾ

ബിജെപി 115 സീറ്റുകളോടെ അധികാരത്തിലെത്തുമെന്നാണ് ന്യൂസ് 18 പ്രവചിക്കുന്നത്
രാജസ്ഥാനിൽ ബിജെപി വിജയം പ്രവചിച്ച് ന്യൂസ് 18 എക്സിറ്റ് പോൾ

ന്യൂഡൽഹി: രാജസ്ഥാനില്‍ ബിജെപി ഭരണത്തിലേക്കെന്ന് ന്യൂസ് 18ന്റെ എക്‌സിറ്റ് പോള്‍ ഫലം. ബിജെപി 115 സീറ്റുകളോടെ അധികാരത്തിലെത്തുമെന്നാണ് ന്യൂസ് 18 പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 71 സീറ്റുകളാണ് ന്യൂസ് 18ന്റെ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ 13 സീറ്റുകളില്‍ വിജയിക്കുമെന്നും ന്യൂസ് 18 പ്രവചിക്കുന്നു.

രാജസ്ഥാനില്‍ 2018ല്‍ കോണ്‍ഗ്രസ് 100 സീറ്റ് നേടിയായിരുന്നു അധികാരത്തില്‍ തിരിച്ചെത്തിയത്. ബിജെപി 73 സീറ്റുകളിലാണ് വിജയിച്ചത്. വിജയിച്ച 13 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ 10 പേരും കോണ്‍ഗ്രസ് വിമതരായിരുന്നു. ബിഎസ്പി 6 സീറ്റുകളിലും സിപിഐഎം 2 സീറ്റുകളിലും വിജയിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com